Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

എന്തുകൊണ്ട് യുനാനി

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്.....

ഹിപ്പോക്രറ്റസ്, രോഗങ്ങള്‍ പാപപ്രവൃത്തികള്‍ക്കുള്ള ശികഷയാണെന്ന വിശ്വാസത്തെ ഖണ്ഡിച്ചതും ചികിത്സയെയും തത്വശാസ്ത്രത്തെയും രണ്ട് ശാഖകളായി കാണാന്‍ ആദ്യമായി വഴിതെളച്ചതും ഹിപ്പോക്രറ്റസ് എന്ന മഹാനാണ്. പല്ല് വേദന മുതല്‍ വന്ധ്യത വരെ, മുറിവ് മുതല്‍ മാരകരോഗം വരെ പരമ്പരാഗത ചികിത്സാ രീതികളെയാണ് അന്ന് ആശ്രയിച്ചിരുന്നത്. തലമുറകളായി വിവിധതരം ഔഷധസസ്യങ്ങളും കൂട്ടുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന നാട്ടുവൈദ്യ ചികിത്സകളിലൂടെയാണ് ഇത്തരം രോഗങ്ങളെ ജനങ്ങള്‍ ചികിത്സിച്ചിരുന്നത്.

 യൂനാനിയെ അടുത്തറിയുബോൾ

പുരാതന ഗ്രീസിലാണ് യുനാനി ചികിത്സാരീതി ആവിര്‍ഭാവം കൊണ്ടത്. "യുനാന്‍” എന്ന പദത്തില്‍ നിന്നാണ് യുനാനി രൂപമെടുത്തത്. അറബിക്, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, പാഷ്ദോ, ഉറുദു ഭാഷകളിൽ യൂനാനി എന്നാൽ ഗ്രീക്ക് എന്നാണ് അർഥം.

ബി.സി. 460 മുതൽ 377 വരെ ജീവിച്ചിരുന്ന ഹിപ്പോക്രറ്റീസിന്റെ സിദ്ധാന്തങ്ങളെ ആധാരമാക്കിയാണ് യൂനാനിയുടെ സൈദ്ധ്യാന്തിക ചട്ടവട്ടം രൂപം കൊണ്ടത്. ആഹാര രീതികള്‍ക്കും, വിശ്രമത്തിനും ഊന്നൽ കൊടുത്ത് ശ്രദ്ധാപൂര്‍വ്വമുള്ള നിരീക്ഷണത്തിലൂടെയും, രോഗലക്ഷണങ്ങളുടെ താരതമ്യ പഠനത്തിലൂടെയും അദ്ദേഹം ആധുനിക ചികിത്സാ രീതിക്ക് അടിത്തറ വാര്‍ത്തെടുത്തു. മനുഷ്യശരീരത്തിന് രോഗങ്ങളോട് പടപൊരുതി ജയിക്കാന്‍ പ്രകൃതിദത്തമായി ലഭിച്ച വരദാനത്തെ അറിഞ്ഞ് ഉത്തേജിപ്പിക്കുക മാത്രമാണ് ഒരു ഭിഷ്വഗരെന്റെ കടമയെന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയാണ് ഹിപ്പോക്രറ്റസ്.

മനുഷ്യശരീരത്തില്‍ ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നാല് അവസ്ഥകളെ ആധാരമാക്കിയാണ് യുനാനി ചികിത്സ നിലകൊള്ളുന്നത്. ദം (രക്തം), ബള്‍ഗം (കഫം), സഫ്ര (മഞ്ഞ പിത്തരസം), സൌദ (കറുത്ത പിത്ത രസം) എന്നീ നാല് അവസ്ഥകള്‍ ആയുര്‍വേദത്തിലെ ത്ത്രിദോഷങ്ങൾ ആയ വാതം, കഫം, പിത്തം എന്നിവയ്ക്ക് സമാനമാണ്.

ഹിപ്പോക്രറ്റസിനുശേഷം വന്ന ഗാലനെ (എ.ഡി. 131-200) പോലുള്ള ഗ്രീക്ക് പണ്ഡിതരും റാസീസ് (എ.ഡി. 850-932), അവിസ്സ് (എ.ഡി. 980-1037) തുടങ്ങിയ അറബിക് ഭിഷഗ്വരന്മാരും ഈ ചികിത്സാ രീതി ഏറെ പരിപോഷിപ്പിച്ചു. തങ്ങളുടെ നിരവധി വര്‍ഷത്തെ പരീകഷണ നിരീക്ഷണങ്ങളെ പുസ്തക രൂപത്തിൽ ആക്കുവാൻ റാസിസ് "അല്‍ ഹാവി'യും അവിസ്സ് "അല്‍ ഖാനൂനും' എഴുതുകയുണ്ടായി. ഈ ആധികാരിക ഗ്രന്ഥങ്ങള്‍ പിന്നീട് ലത്തീനിലേക്കും മറ്റ് പാശ്ചാത്യ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെടുകയും, മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ പഠന വിഷയമാക്കുകയും ചെയ്യുകയുണ്ടായി.

യുനാനിയുടെ ഭാരതത്തിലെ വളര്‍ച്ച

ജന്മം നല്‍കിയ രാജ്യത്ത് യുനാനി മിക്കവാറും ശിഥിലമായപ്പോഴേക്കും ഇന്ത്യയില്‍ ആ സമയംകൊണ്ട് ഇത് ആഴത്തില്‍ വേരു പിടിച്ചു കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് പതിറ്റാണ്ടുകള്‍ക്കു മുൻപേ ഭാരതത്തില്‍ കച്ചവടാര്‍ത്ഥം എത്തിച്ചേര്‍ന്ന അറബികള്‍ യുനാനി ചികിത്സാ രീതികളെ ഇവിടെ പരിചയപ്പെടുത്തി. പില്‍ക്കാലത്ത് വന്ന ഖില്‍ജി, തുഗ്ളക്, മുഗള്‍ രാജവംശങ്ങള്‍ യുനാനിയെ പരിപോഷിപ്പിച്ചു എന്നതിനു പുറമെ യുനാനി പണ്ഡിതരെ കൊട്ടാരം ഭിഷഗ്വരന്മാരായി നിയമിച്ച് അംഗീകരിക്കുകയും ചെയ്തു.

അബൂബക്കര്‍ ബിന്‍ അലി ഉസ്മാന്‍ ക്സഹാനി, സദ്രുദ്ദീന്‍ ദമാഷ്കി, അലി ഗീലാനി, അക്ബല്‍ അര്‍സാനി, മുഹമ്മദ് ഹാഷിം അല്‍വി ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 13 മുതല്‍ 17-ആം നൂറ്റാണ്ടുവരെ ഭാരതത്തില്‍ യുനാനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഇവര്‍ ഇന്ത്യന്‍ മരുന്നുകളെ ശാസ്ത്രീയമായി പരീക്ഷിച്ചു നോക്കുകയും ഗുണകരമായവയെ അവരുടെ ചികിത്സാ വിധികളോട് ചേര്‍ത്ത് പാകപ്പെടുത്തുകയും ചെയ്തു.

ഈ സുവര്‍ണ്ണകാലം ഏറെ നീണ്ടു നിന്നില്ല. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ അലോപ്പതി അല്ലാത്ത എല്ലാ ചികിത്സാ രീതികളുടെ മേലും അതികഠിനമായ നിയന്ത്രണങ്ങള്‍ അവര്‍ എര്‍പ്പെടുത്തി. എങ്കിലും അവയെ എല്ലാം അതിജീവിച്ച് അജ്മല്‍ ഖാനെപ്പോലെ പ്രശസ്തരായ ഹക്കീമുകളുടെ ത്യാഗത്തിനും സമര്‍പ്പണത്തിനും മുൻപിൽ യുനാനി ചികിത്സാ രീതി ഒന്നിനൊന്നിന് മുന്നേറുകയായിരുന്നു.

സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍, സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍, നാഷണല്‍ കൌണ്‍സില്‍ ഓഫ് യുനാനി മെഡിസിന്‍ എന്നിങ്ങനെയുള്ള കൂടുതല്‍ കൂടുതല്‍ ഗവേഷണ-പഠന സ്ഥാപനങ്ങളുടെ വളര്‍ച്ചയോടെ യുനാനി അസൂയാവഹമായ പുരോഗതിയാണ് ഇന്ത്യയില്‍ കൈവരിച്ചത്.

യുനാനിയുടെ പ്രവര്‍ത്തനം എങ്ങനെ

ശരീരത്തിന്റെ പ്രവര്‍ത്തന രീതികളെയും പ്രധാന ഘടകങ്ങളെയും യുനാനിയെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളാക്കി തരംതിരിച്ചിരിക്കുന്നു. അര്‍ക്കന്‍ അഥവാ മൂലകങ്ങള്‍: ഭൂമി, ജലം, വായു, അഗ്നി എന്നിവ പദാര്‍ത്ഥങ്ങളുടെ വ്യത്യസ്ഥ അവസ്ഥകളായും, പ്രകൃതിയിലെ എല്ലാത്തിന്റെയും നിര്‍മ്മിതിക്കുള്ള ഘടകങ്ങളായും കാണപ്പെടുന്നു. മിസാജ് (ഭാവ പ്രകടനം) അഖ്ലാത്ത് (രൂപക ഘടകങ്ങള്‍) അസ്സ (അവയവങ്ങള്‍) അര്‍വാഹ് (ജീവന്‍, ആത്മാവ് അഥവാ ജീവശ്വാസം), ഖുവ (ഊര്‍ജ്ജസ്രോതസ്സ്), അഫ് ആല്‍ (കര്‍മ്മം) എന്നിങ്ങനെയാണ് ഏഴ് ഗ്രൂപ്പുകള്‍.

നാല് മൂലകങ്ങള്‍ക്കും അവയവയുടെതായ സവിശേഷതകൾ ഉണ്ട്. ഭൂമി തണുത്തതും വരണ്ടതുമാണ്. ജലം തണുത്തതും ഈര്‍പ്പമുള്ളതുമാണ്. അഗ്നി ചൂടുള്ളതും വരണ്ടതുമാണ്. വായു ചൂടും ഈര്‍പ്പവും കലര്‍ന്നതാണ്. സന്തുലിതമായ ശരീരത്തിലെ ഗുണവിശേഷങ്ങള്‍ക്കാണ് മിസ്സാജ് എന്ന് പറയുന്നത്. ഒരു പദാർത്ഥത്തിന്റെ ഘടനാവസ്ഥ “മിസ്സാജ്-എ മുതാദില്‍ (സന്തുലിതാവസ്ഥയിലുള്ളത്) അഥവാ "മിസ്സാജ്-എ-ഖൈര്‍' (അസന്തുലിതാവസ്ഥയിലുള്ളത്) എന്നിങ്ങനെ തരംതിരിക്കാം.

ഒരു വ്യകതി ജൻമ്മം കൊള്ളുമ്പോൾ തന്നെ ഓരോ വ്യകതിയിലും വ്യതിരകതമായ ഒരു ശരീര ഘടനാവസ്ഥ രൂപം കൊള്ളുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തി അങ്ങനെയുള്ള വ്യത്യസ്ഥ ഘടനകളെ യുനാനിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഇത്തരം ജന്മനാ ഉള്ള ഘടനയാണ് വ്യകതിയുടെ ജീവിതഘടനയെ രൂപപ്പെടുത്തുന്നത്.

യുനാനി അടിയുറച്ച് വിശ്വസിക്കുന്ന ഒരു തത്വമാണ് - എല്ലാ വ്യകതിയും സ്വയം സംരകഷിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള ഒരു ശകതി ആവാഹിക്കുകയും അതിനെതിരെ വരുന്ന ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുകയും, സ്വയം പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ അസാമാന്യ ശക്തിയുടെ മേല്‍ അധീശത്വം പുലര്‍ത്തുന്നതിനു പകരം ഈ പ്രതിരോധ ശക്തിയെ പരിപോഷിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും മാത്രമാണ് ഒരു യഥാര്‍ത്ഥ യുനാനി ചികിത്സകന്‍ ചെയ്യുന്നത്. ഒരു നല്ല യുനാനി ഡോക്ടര്‍ ചികിത്സയുടെ തുടക്കത്തില്‍ തന്നെ ശക്തിയേറിയതും പെട്ടെന്ന് ഗുണം കാണിക്കുന്നതുമായ ചികിത്സകള്‍ നിർദ്ദേശിക്കാറില്ല.

ഓരോ രോഗിയുടെയും അവസ്ഥക്ക് അനുസരിച് മരുന്നിന്റെ അളവും രീതിയും നിശ്ചയിക്കുകയും, അത് വ്യക്തിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളെയും പരിവര്‍ത്തനങ്ങളെയും സസൂകഷ്മം നിരീകഷിച്ച് ആവശ്യമായ അധിക ചികിത്സകളും നിര്‍ദ്ദേശങ്ങളും നല്‍കുകയുമാണ് യുനാനിയുടെ ശരിയായ രീതി. ഇതോടൊപ്പംതന്നെ രോഗിയോട് ഭക്ഷണത്തിലും ജീവിത ചര്യയിലും ആവശ്യമായ നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ഇത്തരം നിര്‍ദ്ദേശങ്ങള്‍ അത്യന്താപേകഷിതമാണ്; കാരണമെന്തെന്നാല്‍ ചെറിയ രീതിയിലുള്ള മരുന്നു ചികിത്സ പോലും വിരുദ്ധാഹാരങ്ങളും, ചിട്ട ഇല്ലാത്ത ജീവിതക്രമങ്ങളും പിന്തുടരുന്നവര്‍ക്ക് വിരുദ്ധ ഫലങ്ങളാണുളവാക്കുക. ഉഷ്ണം, ശൈത്യം, ഈര്‍പ്പം, വരള്‍ച്ച എന്നീ അവസ്ഥകള്‍ക്കനുസൃതമായി ചികിത്സ നിര്‍ദ്ദേശിക്കുമ്പോള്‍ അതാത് അവസ്ഥക്ക് വിരുദ്ധമായ ആഹാരങ്ങളില്‍ പ്രത്യേക നിഷ്‌കർഷ ആവശ്യമാണ്.

രോഗാവസ്ഥയില്‍ നാല് ശരീര ഘടനകളില്‍ ഏതാണ് മുഖ്യമെന്നും, ഹേതുവെന്നും അറിയുവാന്‍ അവയെ സൂക്ഷ്മമായി പരിശോധിക്കുന്നതും അവ തമ്മിലുള്ള അസന്തുലിതാവസ്ഥ മനസ്സിലാക്കുവാനുമായി രോഗിയുടെ നാഡീ സ്പന്ദനം (പള്‍സ്) വിശദമായി അപഗ്രഥിക്കുന്നതും യുനാനിയില്‍ പ്രധാനമാണ്.

അടുത്ത പ്രധാന നിരീക്ഷണ വസ്തു രോഗിയുടെ മൂത്രമാണ്. അതിന്റെ നിറം സാന്ദ്രത, പത, ഉപരിതലത്തിലെ കുമിളകളുടെ വലിപ്പം (വലിപ്പക്കൂടുതല്‍ കഫാവസ്ഥയെയും, ചെറിയ കുമിളകള്‍ പിത്താവസ്ഥയെയും കാണിക്കുന്നു) മുതലായവ പരിശോധിക്കുന്നു. മലവും ഇത്തരത്തില്‍ നിരീക്ഷണ വിധേയമാക്കുന്നു. ആധുനിക യുനാനി ഡോക്ടര്‍മാര്‍ രകതസമ്മര്‍ദ്ദവും, സ്സ്തെതസ്കോപ്പും ഉപയോഗിച്ച് ഹൃദയസ്പന്ദനവും, ശ്വാസോച്ഛ്വാസക്രമവും വിശദമായി പരിശോധിക്കാറുണ്ട്.

ആധുനികകാല ഗവേഷണങ്ങള്‍

മാറാവ്യാധികളെന്നറിയപ്പെടുന്ന സന്ധിവാതം, ആസ്ത്മ, മാനസിക രോഗം, ഹൃദയതകരാറുകള്‍, ദഹന പ്രശ്നങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ മുതലായവയ്ക്ക് സമാനകൾ ഇല്ലാത്ത ചികിത്സാ ഫലമാണ് യുനാനിയില്‍ ലഭിക്കുന്നത്. മലേറിയ, ഹെപ്പറ്ററ്റിസ് ബി, രക്തജന്യ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ തുടങ്ങിയവയ്ക്കും യുനാനി അത്ഭുതകരമായ സൌഖ്യമാണ് നല്‍കുന്നതെന്ന് ആധുനിക ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ക്കടിമപ്പെട്ടവരില്‍ പ്രതിരോധശകതി വര്‍ദ്ധിപ്പിക്കുന്നതില്‍ ആശാവഹമായ നേട്ടമാണ് യുനാനി കൈവരിച്ചിരിക്കുന്നത്. ചികിത്സ ഇല്ലെന്ന് വിധിക്കപ്പെട്ട പ്രമേഹം പോലും ആരംഭാവസ്ഥയില്‍ യുനാനിയിലൂടെ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു. ലൈംഗിക പ്രശ്നങ്ങളില്‍ യുനാനിയുടെ ഫലപ്രാപ്തി ഇന്നേവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷിക്കുറവുള്‍പ്പെടെ ഏത് വിധത്തിലുള്ള ലൈംഗിക പ്രശ്നങ്ങള്‍ക്കും ഫലപ്രദവും, ശാശ്വതവുമായ സൌഖ്യമാണ് യുനാനിയിലുള്ളത്. ആധുനിക ചികിത്സയിലെ വയാഗ്രയ്ക്കും, അതിന്റെ ഇന്ത്യന്‍ പതിപ്പായ വാജീകരണ ഔഷധങ്ങള്‍ക്കും ഉള്ള പാര്‍ശ്വ ഫലങ്ങളൊന്നും ഇല്ലാത്ത സ്ത്രീ-പുരുഷ ഭേദമന്യേ ആരോഗ്യവും ഓജസ്സും ലൈംഗികതയും നേടിയെടുക്കാന്‍ യുനാനിക്കുള്ള കഴിവ് അത്ഭുതാവഹമാണ്.

ഇന്ന് യുനാനിയില്‍ നാല്പതിലേറെ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പഠിപ്പിക്കുന്ന കോളേജുകള്‍ ഇന്ത്യയിലുണ്ട്. ബി.യു.എം.എസ് (ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ & സര്‍ജറി) ബിരുദം ഇവിടെ നിന്നു ലഭിക്കുന്നു. അടുത്തിടെ ആരംഭിച്ചിട്ടുള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നല്‍കുന്ന കോളേജുകളില്‍ നിന്നും എം.ഡി ഡിഗ്രിയും നല്‍കിവരുന്നു. ഫാര്‍മക്കോളജി, മെഡിസിന്‍, അടിസ്ഥാന തത്വങ്ങള്‍, ശൈശവ രോഗങ്ങള്‍, ഗൈനക്കോളജി, സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലാണ് ബിരുദാനന്തര ബിരുദ പഠനസൌകര്യങ്ങളുള്ളത്.

150 ലേറെ യുനാനി ഹോസ്പിറ്റലുകളും, 1500 ലേറെ ഡിസ്പെന്‍സറികളും 18 സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ വ്യാപിച്ചു കിടക്കുന്നു. 50,000 ത്തിലേറെ യുനാനി ഭിഷഗ്വരന്മാര്‍ ഭാരതത്തില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ചികിത്സാ രീതികളില്‍ പ്രമുഖ സ്ഥാനം യുനാനിക്കുണ്ട് എന്നുള്ളതിന് തെളിവാണ് ലോകാരോഗ്യ സംഘടന യുനാനിയെ അംഗീകരിച്ചിരിക്കുന്നത്. യുനാനി മരുന്നുകള്‍ വളരെ ഫലപ്രദവും എവിടെയും ലഭ്യവുമാണ്.

ലോകമെങ്ങും പാരമ്പര്യചികിത്സാരീതികള്‍ക്കും പ്രകൃതിദത്ത ചികിത്സാവിധികള്‍ക്കും പ്രാമുഖ്യം വരുന്നതോടെ യുനാനിയുടെ പഠനത്തിനും പ്രാക്ടീസിനും ഗവേഷണത്തിനുമായി ധാരാളം പേര്‍ മുന്നോട്ടുവരികയും അഫ്ഗാനിസ്ഥാന്‍, ചൈന, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മ്മനി, ഫിന്‍ലാന്‍റ്, നെതര്‍ലാന്‍റ്സ്, നോര്‍വെ, പോളണ്ട്, കൊറിയ, ജപ്പാന്‍, സൌദി അറേബ്യ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍റ്, ടര്‍ക്കി, ഇംഗ്ളണ്ട്, അമേരിക്ക തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളില്‍ യുനാനി വളരെ അധികം പ്രചാരം നേടുകയും ചെയ്തു.

ചില മിഥ്യാ ധാരണകള്‍

യുനാനി വൈദ്യന്മാര്‍ മിക്കവരും മുസ്ളീം വിഭാഗത്തില്‍ പെടുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രമുഖം. ഇതര മതവിഭാഗത്തിലുള്ളവരും യുനാനി പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും കൂടുതലാളും കണക്കാക്കുന്നത് മുസ്ളീങ്ങളുടെ ചികിത്സാ രീതിയാണ് യുനാനി എന്നാണ്.

യുനാനി ശാസ്ത്രീയമായി വികസിച്ചുവന്ന ഒരു ചികിത്സാ സമ്പ്രദായമാണെന്നതിനു പുറമെ അതിന് മുസ്ളീം സംസ്ക്കാരമോ, ഇസ്ളാം മതമോ ആയി പ്രത്യേകിച്ചൊന്നും തന്നെ ഇല്ല. മറ്റു മത വിഭാഗത്തില്‍പെട്ട കുട്ടികളുടെ എണ്ണം യുനാനി മെഡിക്കല്‍ കോളേജുകളില്‍, പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്‍ വര്‍ഷംപ്രതി വര്‍ദ്ധിച്ചു വരികയും അവരില്‍ മിക്കവരും തന്നെ യുനാനിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് മുൻപോട്ടു വരികയും ചെയ്യുന്നു.

യുനാനി ചികിത്സ പാവങ്ങളും പണക്കാരും, നിരകഷരരും പണ്ഡിതരും, സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്നു. യുനാനി മരുന്നുകള്‍ പൊതുവെ ചിലവേറിയതാണെങ്കിലും അതിനു കാരണം ശ്രദ്ധാപൂര്‍വ്വമുള്ള അപൂര്‍വ്വ പച്ചമരുന്നുകളുടെ ശേഖരണവും പ്രകൃതിദത്തമായ മറ്റ് ചേരുവകളുടെ വിലക്കൂടുതലുമാണ്.

യുനാനി മരുന്നുകള്‍ അല്പംപോലും പാർശ്വ ഫലങ്ങൾ ഇല്ലാത്തവ ആയതിനാൽ പണ്ഡിതന്മാരും പുതുതലമുറയിലെ യുവതീ-യുവാക്കള്‍പോലും ഇത് ഉപയോഗിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രകൃതിക്കനുസരണമായി ഓരോ വ്യകതിയുടെയും ജീവിത സാഹചര്യത്തിനും, ജീവഘടനയ്ക്കും ഉപയോഗിക്കാവുന്ന യഥാര്‍ത്ഥ മരുന്നുകളാണ് യുനാനിയിലുള്ളത്. പുതുതലമുറയിലെ പ്രകൃതിദത്തമായ മരുന്നുകളോടും ചികിത്സാവിധികളോടുമുള്ള കബം യുനാനിയെയും, യുനാനി പുതു തലമുറയെയും ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

Related links....

UNANI colleges in India

Central Council of Research in Unani Medicine

Central Council of Indian Medicine

National Institute of Unani Medicine

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.