ഗൊണോറിയ
വളരെ വേഗം പകരുന്ന ലൈംഗീക രോഗങ്ങളിൽ ഒന്നാണ് ഗൊണോറിയ.
"ക്ലാപ്പ്' എന്ന് പരക്കെ അറിയപ്പെടുന്ന ഗൊണോറിയയുടെ പ്രധാന ലക്ഷണം മൂത്രം ഒഴിക്കുമ്പോൾ അനുഭവപ്പെടുന്ന നീറ്റലും (പുകച്ചിൽ) ലൈംഗീക അവയവങ്ങളിൽ നിന്ന് കട്ടിയുള്ള സ്രവം വരുന്നതും ആണ്. മിക്കവരിലും പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. തക്ക സമയത്ത് ചികിത്സിക്കാതിരുന്നാൽ, പ്രേത്യേകിച്ച് സ്ത്രീകളിൽ മാരകമായ പ്രത്യാഘങ്ങൾ ഉണ്ടാകാം.
കാരണങ്ങൾ:- ഗൈനോക്കോക്കസ് എന്ന് അറിയപ്പെടുന്ന ബാക്ടീരിയ സംഭോഗത്തിലൂടെ പടരുന്നതാണ് രോഗ കാരണം. പ്രസവ സമയത്ത് രോഗ ബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പകരാവുന്നതാണ്. രോഗം ബാധിച്ച ഒരു പങ്കാളിയുമായി, സ്വവർഗ രതിയയായാലും അല്ലെങ്കിലും, സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം വഴി ശുക്ളത്തിലൂടെയോ, യോനീ സ്രവത്തിലൂടെയോ ആണ് ഈ ബാക്ടീരിയ ഒരാളിലേക്കു പടരുന്നത്.
രോഗ ലക്ഷണങ്ങൾ:-
- ഇരുണ്ടതോ രക്തം കലർന്നതോ ആയ സ്രവം ലിംഗത്തിൽ നിന്നോ യോനിയിൽ നിന്നോ ഒഴുകുക.
- മൂത്രമൊഴിക്കുമ്പോൾ വേദനയോ, പുകച്ചിലോ
- തുടർച്ചയായി മൂത്രമൊഴിക്കണം എന്ന തോന്നൽ
- സംഭോഗ സമയത്ത് വേദന
ബാക്ടീരിയ കടന്നുകൂടിയാൽ രണ്ടു മുതൽ 10 ദിവസത്തിനുള്ളിൽ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എങ്കിലും ചിലരിൽ മാസ്സങ്ങളോളം ഒരു ലക്ഷണവും കാണിക്കാതെ രോഗ ബാധ നിലനിന്നേക്കാം.
പുരുഷന്മാരിലെ പ്രത്യാഘാതങ്ങൾ:
മൂത്ര സഞ്ചിയിൽ നിന്നും പുറത്തേക്കുള്ള മൂത്ര നാളികളിൽ ഒരു ഇക്കിളി അനിഭവപ്പെടുകയാണ് ആദ്യമുണ്ടാകുന്നത്. അത് കഴിഞ്ഞു മൂത്രമൊഴിക്കുന്നത് വേദന ഉണ്ടാക്കുകയും അതോടൊപ്പം ലിംഗത്തിൽ നിന്ന് കട്ടിയുള്ള സ്രവം വരുന്നത് കാണുകയും ചെയ്യുന്നു. രോഗം മൂർച്ഛിക്കുന്നതിന് അനുസ്സരിച്ച് മൂത്ര നാളികളിലെ വേദനകൂടുകയും സ്രവത്തിന്റെ അളവും കടുപ്പവും കൂടുകയും ചെയ്യുന്നു.
സ്ത്രീകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
സ്ത്രീകളിൽ ലക്ഷണങ്ങൾ വളരെ നിസ്സാരമായി ഇരിക്കുന്നതിനാൽ രോഗം ബാധിച്ചതായി മനസ്സിലാക്കുവാൻ തന്നെ പ്രയാസമാണ്. സ്ത്രീയുമായി സംഭോഗത്തിൽ ഏർപ്പെട്ട പുരുഷ പങ്കാളിയിൽ രോഗ ബാധ ഉണ്ടായി എന്ന് അറിയുമ്പോളാണ് തനിക്കും രോഗം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാനാവുക. ഗർഭാശയ മുഖം, മൂത്രനാളി, യോനി എന്നീ ഭാഗങ്ങളെയാണ് രോഗം പിടികൂടുന്നത്. ചില സ്ത്രീകളിൽ തുടരെത്തുടരെയുള്ള വേദനയുള്ള മൂത്രശങ്ക തോന്നുകയും അതോടൊപ്പം യോനിയിൽ നിന്നും അസാധാരണമായ കൊഴുത്ത സ്രവം വരുകയും ചെയ്യും.
പ്രത്യാഘാതങ്ങൾ:- തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ താഴെ പറയുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.
- എപ്പിഡിഡിമിസ്‍ലെ അണുബാധ: പുരുഷന്മാരുടെ വൃഷ്ണങ്ങളുടെ പിൻവശത്തായി ബീജോൽപ്പാദനം നടക്കുന്ന നാളികളിൽ - എപ്പിഡിഡിമിസ് - അണുബാധ ഉണ്ടാക്കുക വഴി അസാമാന്യ വേദന അനുഭവപ്പെടുന്നത്, തുടർച്ചയായ ആന്റിബിയോട്ടിക്‌സ് / വേദനസംഹാരി ഉപയോഗം വഴി നിയന്ത്രിക്കേണ്ടതണ്. ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതക്ക് വരെ ഇത് കാരണമാകാം.
- നാഭിപ്രദേശത്തെ അണുബാധ: സ്ത്രീകളിൽ ഗർഭാശയത്തിലേക്കും അണ്ഡവാഹിനി കുഴലുകളിലേക്കും ബാക്ടീരിയ പടർന്നു കഴിഞ്ഞാൽ അണ്ഡവാഹിനി കുഴലുകളെ അത് അപകടപ്പെടുത്തുകയും, അണ്ഡവാഹിനിയിൽ തന്നെ ഗർഭധാരണം നടക്കുന്ന അത്യാപകടകരമായ അവസ്ഥക്കോ, വന്ധ്യതയ്‌ക്കോ കാരണമാകാം. പെൽവിക് ഇൻഫ്ളമേറ്ററി രോഗം അഥവാ പി.ഐ.ഡി. എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ വഴി ശക്തമായ വയറു വേദന, നടുവേദന, യോനിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സ്രവം എന്നിവ ഉണ്ടാകാം. ഉടൻ തന്നെ ചികിത്സ തേടേണ്ട ഗുരുതരമായ ഒരവസ്ഥയാണിത്.
- പ്രസവസമയത്തെ അണുബാധ: രോഗബാധിതയായ ഒരമ്മയുടെ യൂണി മുഖത്തുകൂടി കുഞ്ഞു പുറത്തേക്കു വരുമ്പോൾ തന്നെ രോഗം പിടിപെടാൻ സാധ്യതയുണ്ട്. സന്ധികളിലും രക്തത്തിലും അണുബാധയോടൊപ്പം അന്ധത പോലുള്ള വൈകല്യങ്ങളും ചികിത്സ ലഭിച്ചില്ലെങ്കിൽ വന്നുചേരാം.
- പ്രസവസമയത്തെ അണുബാധ: രോഗബാധിതയായ ഒരമ്മയുടെ യൂണി മുഖത്തുകൂടി കുഞ്ഞു പുറത്തേക്കു വരുമ്പോൾ തന്നെ രോഗം പിടിപെടാൻ സാധ്യതയുണ്ട്. സന്ധികളിലും രക്തത്തിലും അണുബാധയോടൊപ്പം അന്ധത പോലുള്ള വൈകല്യങ്ങളും ചികിത്സ ലഭിച്ചില്ലെങ്കിൽ വന്നുചേരാം.
- മലദ്വാരത്തിലെ ഗൊണേറിയ ബാധ: പുരുഷനിലും സ്ത്രീയിലും മലദ്വാരത്തിലൂടെയുള്ള സംഭോഗം വഴിയോ ലൈംഗീക അവയവത്തിൽ നിന്ന് പകർന്നത് വഴിയോ ഇത് സംഭവിക്കാം. ഇത് ചില അസ്വസ്ഥതകൾക്ക് വഴി വെക്കുകയും മലദ്വാരത്തിൽ നിന്ന് സ്രവം വരികയോ ചെയ്തേക്കാമെങ്കിലും മിക്കപ്പോഴും പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെന്നു വരില്ല.
- നേത്രങ്ങളിലെ അണുബാധ: രോഗബാധ ഉള്ള വ്യക്തിയിലെ സ്രവങ്ങൾ സ്പർശിച്ച ശേഷം ശ്രദ്ധിക്കാതെ കണ്ണ് തിരുമ്മുകയോ മറ്റോ ചെയ്യുക വഴി ഇത് സംഭവിക്കാം. ചെങ്കണ്ണ് പോലെ ചുവന്ന കണ്ണ് ഇത് വഴി ഉണ്ടാകാം. പ്രസവസമയത്ത് ശിശുക്കളിൽ നേത്രാണുബാധ ഉണ്ടാകുന്നത് അന്ധതയ്ക്ക് കാരണമായേക്കാം.
- ശരീരത്തിൽ ആകെ ഉണ്ടാകുന്ന അണുബാധ: വളരെ ചുരുക്കമാണെങ്കിലും ഗൊണോറിയക്ക് കാരണമായ ബാക്ടീരിയ രക്ത ചംക്രമണ വ്യവസ്ഥയിൽ പ്രവേശിച്ചാൽ പനി, ചൊറിഞ്ഞു തടിക്കൽ, തൊലിപ്പുറത്തു വ്രണങ്ങൾ, സന്ധി വേദന, വീക്കം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
പ്രതിരോധം: ഗൊണോറിയ പകരുന്നത് തടയാൻ ഉറകൾ ഉപയോഗിക്കുന്നതിനോട് ഒപ്പം വദനസുരതം (oral sex) ഒഴിവാക്കുകയും ചെയ്യുക. വളരെ പെട്ടന്ന് പകരുന്നതും വളരെ ചുരുക്കമായി പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്നതും ആണ് ഗൊണോറിയ. കൂടുതൽ ലൈംഗീക പങ്കാളികൾ ഉണ്ടാകുന്നത് കൂടുതൽ അപകടം വിളിച്ചു വരുത്തുന്നു.
എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്?
- മേല്പറഞ്ഞ ഗൊണോറിയ ലക്ഷണങ്ങൾ കാണുകയോ ലിംഗത്തിൽ / യോനിയിൽ നിന്നും കൊഴുപ്പുള്ള സ്രവം വരികയോ ചെയ്യുമ്പോൾ.
- പങ്കാളിക്ക് രോഗബാധ ഉണ്ടെന്നു സംശയമുണ്ടെങ്കിൽ
- പങ്കാളികളിൽ ഒരാൾക്ക് രോഗബാധ ഉണ്ടെന്നു മനസ്സിലായാൽ.
എന്താണ് ശരിയായ ചികിത്സ?
ചികിത്സാ കാലം
മരുന്നുകള്‍ ലഭിക്കുവാന്‍
എന്തുകൊണ്ട് യുനാനി
വിശ്വാസത്തിന്റെ കഥ
ധാതുക്ഷയം
ശീഘ്രസ്‌ഖലനം
സ്വപ്‌ന സ്‌ഖലനം
അമിതമായ സ്വയംഭോഗം
ലിംഗ വലുപ്പം ഒരു പ്രശ്നമോ?
വയാഗ്രയും - പാർശ്വഫലങ്ങളും
വെള്ളപോക്ക് - Leucorrhoea
നമ്മുടെ ഡോക്ടർ
മികച്ച യൂനാനി ഫിസിഷൻ
കണ്‍സള്‍ട്ടേഷനായി ഫോം
ഞങ്ങളുടെ വിലാസം
Home Page
Low Sperm Count
Sexual Problem in Women