Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

ക്ലമീഡിയ

ലൈംഗീക ബന്ധപെടലിലൂടെ ബാക്ടീരിയ വഴി പകരുന്ന ഒരു രോഗമാണ് ക്ലമീഡിയ. സാധാരണയായി ലൈംഗീക അവയവത്തെയും, ത്വക്കിനെയും, നാസാരന്ധ്രങ്ങളെയും ബാധിക്കുന്ന ഈ രോഗം തലച്ചോറും ഹൃദയവും ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കാവുന്നതാണ്. ക്ലമീഡിയ ബാധിച്ച വ്യക്തിക്ക് വേദന അനുഭവപ്പെടുകയോ മറ്റു സ്രവങ്ങൾ വരുകയോ സാധാരണയായി സംഭവിക്കാത്തതിനാൽ രോഗം ബാധിച്ചു എന്ന് മനസ്സിലാക്കുവാൻ പ്രയാസമാണ്. മിക്ക ക്ലമീഡിയ രോഗികളിലും യാതൊരുവിധ രോഗ ലക്ഷണങ്ങളും പ്രത്യക്ഷപെടാറില്ല.

ഓരോ വർഷവും ഏകദേശം മൂന്നു മില്യണിൽ അധികം ആളുകളെ ക്ലമീഡിയ ബാധിക്കാറുണ്ട്. കൗമാര പ്രായക്കാരിലാണ് ഇത് കൂടുതലായി കാണുന്നതെങ്കിലും എല്ലാ പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ രോഗം ബാധിക്കാവുന്നതാണ്. ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ചികിത്സ അത്ര പ്രശ്നകരമല്ല. വേണ്ട സമയത്ത് ചികിത്സിക്കാതിരുന്നാൽ കൂടുതൽ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം.

രോഗ ലക്ഷണങ്ങൾ:- പ്രത്യേക ലക്ഷണങ്ങൾ കാണാറില്ലെങ്കിലും രോഗംബാധിച്ച ഒന്ന് മുതൽ മൂന്നു ആഴ്ച വരെ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ അറിയുക. ഉള്ള ലക്ഷണങ്ങൾ തന്നെ വളരെ നിസ്സാരവും പ്രത്യേക ശ്രദ്ധ പതിയാത്തതും ആയതിനാൽ രോഗി അവയെ അവഗണിക്കാറുണ്ട്.

രോഗം ബാധിച്ചവരിൽ കാണാവുന്ന ചില അടയാളങ്ങൾ ഇനി പറയുന്നവയാണ്.

  • മൂത്രമഴിക്കുമ്പോൾ വേദന അനുഭവപ്പെടുക

  • അടിവയറിൽ വേദന

  • സത്രീകളിൽ യോനിയിൽ നിന്നും സ്രവം വരിക

  • പുരുഷന്മാരിൽ ലിംഗത്തിൽ നിന്നും സ്രവം വരുക

  • സംഭോഗ സമയത്ത് സ്ത്രീകളിൽ വേദന ഉണ്ടാവുക

  • പുരുഷന്മാരിൽ വൃഷ്ണങ്ങളിൽ വേദന ഉണ്ടാവുക

കാരണങ്ങളും പ്രത്യാഘാതങ്ങളും: ക്ലമീഡിയ ട്രക്കോമറ്റിസ് എന്ന ബാക്ടീരിയ ആണ് ഈ രോഗത്തിന് കാരണം. ലൈംഗീക ബന്ധത്തിലൂടെയോ വായ, മലദ്വാരം, ലൈംഗീക അവയവങ്ങൾ എന്നിവയുടെ വളരെ അടുത്ത സ്പർശനത്തിലൂടെയോ മാത്രമാണ് ഈ ബാക്ടീരിയ പകരുക. ഗർഭിണി ആയ അമ്മയിൽ നിന്നും പ്രസവ സമയത്ത് നവജാത ശിശുവിലേക്ക് ഈ രോഗം പകരാവുന്നതാണ്. അത് ന്യൂമോണിയ, കണ്ണിലെ അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങൾ നവജാത ശിശിശുക്കളിൽ ഉണ്ടാക്കിയേക്കാം.

സാധാരണ രോഗ ലക്ഷണങ്ങൾ ലൈംഗീക അവയവങ്ങളിലെ ചെറിയ തടിപ്പും, അതിനു ശേഷം ഉണ്ടാകുന്ന പനിയും, ഇടുപ്പിലെ ലിംബു നോഡുകളിൽ ഉണ്ടാകുന്ന വീക്കവും ആണ്. സ്വാവർഗ രതിയിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ അടുത്തിടെയായി ഈ അസുഖം കൂടുതലായി കണ്ടുവരുന്നു. ക്ലമീഡിയ താഴെ പറയുന്ന മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  • എച്. ഐ. വി. വൈറസ്: ക്ലമീഡിയ ബാധിച്ച സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച് എച്. ഐ. വി. ബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്.

  • എപ്പിഡിമിറ്റിസിലെ അണുബാധ: പുരുഷന്മാരുടെ വൃഷ്ണങ്ങളുടെ പിൻവശത്തായി ബീജോൽപ്പാദനം നടക്കുന്ന നാളികളിൽ - എപ്പിഡിഡിമിസ്- അണുബാധ ഉണ്ടാകുക വഴി പനിയോടൊപ്പം വൃഷണസഞ്ചിയിൽ വേദനയും വൃഷ്ണങ്ങളിൽ വീക്കവും ഉണ്ടാകാം.

  • പ്രോസ്റ്റാറ്റിസ്: പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലേക്ക് ക്ലമീഡിയ അണുബാധാ ഉണ്ടായാൽ സംഭോഗ സമയത്തും അതിനു ശേഷവും ശക്തമായ വേദന അനുഭവപ്പെടുകയും, പനിയും വിറയലും ഉണ്ടാവുകയും, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയും, നടുവേദന ഉണ്ടാവുകയും ചെയ്യുന്നു.

  • മലദ്വാരത്തിലെ ക്ലമീഡിയ ബാധ: പുരുഷനിലും സ്ത്രീയിലും മലദ്വാരസത്തിലൂടെ ഉള്ള സംഭോഗം വഴിയോ ലൈംഗീക അവയവത്തിൽ നിന്ന് പകർന്നത് വഴിയോ ഇത് സംഭവിക്കാം. ഇത് ചില അസ്വസ്ഥതകൾക്ക് വഴിവെക്കുകയും മലദ്വാരത്തിൽ നിന്ന് സ്രവം വരുന്നതിനും വേദന ഉണ്ടാക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു.

  • നേത്രങ്ങളിലെ ക്ലമീഡിയ ബാധ: രോഗ ബാധയുള്ള വ്യക്തിയിലെ സ്രവങ്ങൾ സ്പർശിച്ച ശേഷം ശ്രദ്ധിക്കാതെ കണ്ണ് തിരുമ്മുകയോ മറ്റോ ചെയ്യുക വഴി ഇത് സംഭവിക്കാം. ചെങ്കണ്ണ് പോലെ ചുവന്ന കണ്ണ് ഇത് വഴി ഉണ്ടാകാം. പ്രസവ സമയത്ത് ശിശുക്കളിൽ നേത്രാണുബാധ ഉണ്ടാകുന്നത് അന്ധതയ്‌ക്ക്‌ കാരണമായേക്കാം.

  • നവജാത ശിശുക്കളിലെ ക്ലമീഡിയ ബാധ: രോഗ ബാധിതയായ ഒരമ്മ ജന്മ്മം നൽകുമ്പോൾ കുഞ്ഞ് യോനീ മുഖത്തുകൂടി പുറത്തേക്കു വരുമ്പോൾ തന്നെ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയ പോലുള്ള അസുഖങ്ങളോടൊപ്പം അന്ധത പോലുള്ള വൈകല്യങ്ങളും ചികിത്സ ലഭിച്ചില്ലെങ്കിൽ വന്നു ചേരാം.

രോഗ പ്രതിരോധം:-

  • ക്ലമീഡിയ പോലുള്ള ലൈംഗീക രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ലൈംഗീക ബന്ധം മാത്രം അനുഷ്ഠിക്കുക.

  • രോഗബാധ ഇല്ലാത്ത ഒരു പങ്കാളിയുമായി മാത്രം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുക.

  • ലൈംഗീക പങ്കാളി രോഗബാധ ഉള്ള ആൾ ആണൊ എന്ന് ഉറപ്പില്ലെങ്കിൽ ഒരു ഉറ ഉപയോഗിച്ച് മാത്രം ബന്ധപെടുക.

  • ലൈംഗീക രോഗങ്ങൾ പരിശോധിച്ചു നിർണയിക്കുക. പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ പങ്കാളികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയോ സുരക്ഷിതമല്ലാത്ത ലൈംഗീക കേളികളിൽ ഉൾപെടുകയോ ചെയ്യുന്നെങ്കിൽ ഇടവിട്ടു ഡോക്ടറെ സന്ദർശിക്കുകയും ലൈംഗീക രോഗബാധ ഉണ്ടായിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്? ലിംഗത്തിൽ നിന്നോ യോനിയിൽ നിന്നോ സ്രവങ്ങൾ വരികയോ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം നിങ്ങളിൽ പ്രത്യേക രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയിൽ രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നിർബന്ധമായും നിങ്ങളും ചികിത്സ തേടേണ്ടതാണ്. രോഗ ലക്ഷണങ്ങൾക്കു വേണ്ടി കാത്തിരുന്നാൽ പലപ്പോഴും ക്ലമീഡിയ രോഗികളിൽ പ്രത്യേക രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപെട്ടെന്നു വരില്ല.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

Contact Us

CALICUT OFFICE
ROY MEDICAL HALL

Jaffer Khan Colony

Calicut. 673006, Kerala, India

 

Consultation Timing

Daily : 11:00 am to 6:00 pm

Sunday : Holiday

 

Call for Appointment:

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
CALICUT LOCATION MAP

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.