പ്രായമേറുന്നതുകൊണ്ടു മാത്രം ആരും വൃദ്ധരാവുന്നില്ല. വാർദ്ധക്യം തൊലിപ്പുറമേ ചുളിവുകൾ വീഴ്ത്തുമ്പോൾ, ഊർജ്വസ്വലതയില്ലായ്‌മ ആത്മാവിൽ തന്നെ ചുളിവുകൾ വീഴ്ത്തുന്നു. ആകുലത, ഭയം, അപകർഷതാ തുടങ്ങിയവ ഹൃദയത്തെ തകർക്കുന്നതോടൊപ്പം നമ്മുടെ ആത്മ ബോധത്തെ നിലംപരിശാക്കുകയും ചെയ്യുന്നു. ജീവിതം ആസ്വദിക്കാനുള്ള ത്വര പതിനാറിലും അറുപത്തിലും മനുഷ്യനിൽ ഒരുപോലെ സജീവമാണ്.
നമ്മുടെ മസ്തിഷ്ക്കത്തിലെ വയർലെസ്സ് സ്റ്റേഷൻ സൗന്ദര്യത്തിൻറെ, പ്രതീക്ഷയുടെ, ധീരതയുടെ, ശക്തിയുടെ സിഗ്നലുകൾ മനുഷ്യനിൽ നിന്നും ഈശ്വരനിൽ നിന്നും ഒരുപോലെ സ്വീകരിക്കുമ്പോൾ അവനിൽ യുവത്വം അവസാനിക്കാതെ നിലകൊള്ളുന്നു.
എന്നാൽ നമ്മളിലെ ആത്മബോധം സംശയത്തിൻറെ മൂടൽ മഞ്ഞിനാലും, ദോഷൈകദൃക്കിൻറെ മഞ്ഞു പാളികളാലും മൂടപെടുമ്പോൾ പ്രായം 20 ആവുമ്പോഴേക്കും നാം വാർദ്ധക്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എന്നാൽ നമ്മുടെ മസ്തിഷ്‌കം സ്വീകരിക്കുന്നത് നന്മയുടെ തിരമാലകളാണെങ്കിൽ 80 ആം വയസ്സിലും ചെറുപ്പം മനസ്സിൽ നിലനിൽക്കും. ജീവിതം ആസ്വദിക്കുവാനുള്ളതാണ്, അതിന്റെ പൂർണതയിൽ. ഏത് പ്രായത്തിലും ആസ്വാദനം അനുസ്യൂതം തുടരാം.
സെക്സ് ഒരു സൗഖ്യദായക പ്രക്രീയ
വിവിധ പഠനങ്ങൾ കാണിക്കുന്നത് നല്ല ലൈംഗീക ബന്ധം നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും, വേദനകളെ കുറക്കുകയും, ചെന്നിക്കുത്ത് പോലുള്ള തലവേദനകൾക്കു പോലും ആശ്വാസം നൽകുകയും മാനസിക ഉത്തേജനം ലഭ്യമാക്കുകയും ചെയ്യുന്നു എന്നാണ്. ലൈംഗീക ബന്ധത്തിലൂടെ നമ്മുടെ ശരീരം വിവിധ തരത്തിലുള്ള ശ്രവങ്ങളും, ശക്തമായ ഹോർമോണുകളും പുറപ്പെടുവിക്കുന്നത് ശരീരത്തെ മൊത്തം ഒരു സുഖ വിശ്രമ അവസ്ഥയിലേക്ക് കൊണ്ടുവരികയും ഒരു വേദന സംഹാരിയെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നണതാണ് യാഥാർഥ്യം.
ഇതുവഴി രോഗ പ്രതിരോധത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന രക്തത്തിലെ ലിംഫോസൈറ്റിസിന്റെ അളവ് കൂടുതലായി കാണുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കുക, ആർത്തവ സംബന്ധമായ വിഷമതകൾ ലഘൂകരിക്കുക എന്നിവക്ക് പുറമെ ഏതു തരം വേദനകൾക്കും പറ്റിയ ഒരു വേദന സംഹാരിയായി കൂടി സെക്സ് പ്രവർത്തിക്കുന്നു.
സെക്സ് - ഒരു മികച്ച രോഗ പ്രതിരോധ മാർഗം
സാമാന്യ രീതിയിലുള്ള സെക്സ് നല്ലതാണെന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല. ഉമിനീരിലും, നാസാരന്ധ്രങ്ങളിലും കാണപ്പെടുന്ന “ഇമ്യൂണോഗ്ലോബുലിൻ എ” എന്ന പദാർത്ഥം ആഴ്ചയിൽ ഒന്നോ അതിൽ കൂടുതലോ തവണയെങ്കിലും ലൈംഗീക ബന്ധത്തിൽ ഏർപെടുന്നവരിൽ കൂടുതലുള്ളതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.
“ഇമ്യൂണോഗ്ലോബുലിൻ എ” ശരീരത്തിലേക്ക് വരുന്ന രോഗാണുക്കളെ തടഞ്ഞു നിർത്തി നമ്മുടെ പ്രതിരോധ സംവിധാനം വഴി അവയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ലൈഗീകതയും - മാനസികവും ശാരീരികവുമായ പിരിമുറുക്കവും
ശാരീരികവും മാനസികവുമായ ഒരുപാടു ഗുണങ്ങൾ സെക്സിന് ഉണ്ടെങ്കിലും ഒരു സ്ട്രെസ്സ് മാനേജ്മെന്റ് പ്രോഗ്രാമായി വേണ്ടപ്പെട്ടവർ ഇതിനെ പ്രചരിപ്പിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലൈംഗീക ബന്ധപെടലിന്റെ സമയത്ത് സംഭവിക്കുന്ന ദീർഘമായ ശാസോച്ച്വാസങ്ങൾ ശരീരത്തെ റിലീസ് ചെയ്യിപ്പിക്കുന്നതോടൊപ്പം രക്തത്തിൽ ഒക്സിജെൻറെ അളവ് കൂട്ടി സ്ട്രെസ്സിനെ കുറക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ പരസ്പരമുള്ള അലിംഗനങ്ങളും സ്പർശ്ശനങ്ങളും വൈകാരിക തലത്തെ ഉത്തേജിപ്പിച് മാനസിക പിരിമുറുക്കം കുറക്കാൻ നല്ലവണ്ണം സഹായിക്കുന്നു. ആഴത്തിലുള്ള വൈകാരിക ബന്ധം വ്യക്തികൾക്ക് സുരക്ഷാ ബോധം നൽകുകയും സ്നേഹം ജ്വലിപ്പിക്കുകയും, നല്ല ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ ഒരു നല്ല വ്യായാമ മുറയിലെന്നപോലെ കലോറി കത്തിച്ചു കളയുകയും ചെയ്യുന്നു.
ആഴ്ചയിൽ 48 മണിക്കൂറിലധികം കഠിന ജോലി ചെയ്യുന്നവരിൽ ലൈംഗീക ഉത്തേജനം കുറവുള്ളതായി കാണുന്നത് ഒരു വിരോധാഭാസം തന്നെ. കാരണം കൂടുതലായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ഊർജ്വസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നു എന്ന സത്യം പലരും ഉൾക്കൊള്ളുന്നില്ല.
സെക്സിനോട് നമ്മുടെ സമീപനം എന്തായിരിക്കണം ?
ശരീരത്തിനും മനസിനും അനവധി ഗുണം ചെയ്യുന്ന, അനാവശ്യ കലോറി കത്തിച്ചു കളയുന്ന, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന, രക്ത ചംക്രമണം നല്ല നിലയിലാക്കുന്ന, വേദനകൾ കുറക്കുന്ന, യുവത്വം നിലനിർത്താൻ സഹായിക്കുന്ന, മസിലുകളെ ബലപ്പെടുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന, തികച്ചും ചിലവുകളില്ലാത്ത ഒരുപകരണം വേണ്ടെന്നുവെക്കുവാൻ എങ്ങനെ സാധിക്കും - അതാണ് ഒരു നല്ല ജീവിത പങ്കാളിയോടൊപ്പമുള്ള ലൈംഗീക ബന്ധം.
സെക്സ് ഒരു പ്രകൃതിദത്ത പ്രക്രീയയാണ്. പ്രകൃതിയാണ് ഏറ്റവും നല്ല ഭിഷ്വഗരൻ. യൂനാനി ചികിത്സ സമ്പ്രദായമാവട്ടെ പച്ച മരുന്നുകൾ മാത്രം ഉപയോഗിച്ചുള്ള തികച്ചും പ്രകൃതിദത്തമായ ചികിത്സാ രീതിയും.
ലൈംഗീക താല്പര്യം ഒരു ദൈവീക വരദാനമായി കണക്കാക്കി, ഒരു സ്വാഭാവിക മാനസിക പ്രക്രീയയും ശാരീരിക പ്രവണതയുമായി മനസ്സിലാക്കി ഈശ്വരൻ തരുന്ന പങ്കാളിയോടൊത്ത് അത് സന്തോഷപൂർവ്വം ആസ്വദിക്കുകയാണ് നാം ചെയ്യേണ്ടത്. അതിനു വിരുദ്ധമായി എന്ത് ലൈംഗീക പ്രശ്നങ്ങളും ഒരസുഖമായി മനസ്സിലാക്കി അതിനു വേണ്ട പ്രകൃതിദത്ത ചികിത്സ തേടുകയാണ് ശരിയായ പോംവഴി.
ശാസ്ത്രീയമായി തയ്യാർ ചെയ്യുന്ന യൂനാനി മരുന്നുകൾ ലൈംഗീക മരവിപ്പ് മുതൽ ഏത് വിധ സ്ത്രീ പുരുഷ ലൈംഗീക പ്രശ്നങ്ങൾക്കും പാർശ്വ ഫലങ്ങളില്ലാത്തതും അതീവ ഫലപ്രദവുമാണ്. വയാഗ്ര പോലുള്ള ആധുനിക മരുന്നുകളുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളില്ലാതെ ശരീരത്തിൻറെ പൊതു ആരോഗ്യത്തിനും യൂനാനി മരുന്നുകൾ ഏറെ ഉത്തമമാണ്.
ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.
+91 93491 13791
+91 88484 73488
+91 88933 11666