Dr. ROY MEDICAL HALL
Jaffer Khan Colony | Calicut | Kerala | IndiaSexologist Doctor - Sexology Clinic
+91 9349113791
ലൈംഗീക ബന്ധത്തിലൂടെ ബാക്ടീരിയ വഴി പകരുന്ന ഒരു രോഗമാണ് സിഫിലിസ്. സാധാരണയായി ലൈംഗീക അവയവത്തെയും, ത്വക്കിനെയും, നാസാരന്ധ്രങ്ങളെയും ബാധിക്കുന്ന ഈ രോഗം തലച്ചോറും ഹൃദയവും ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ്.
"പോക്‌സ്' (വസൂരി വിഭാഗത്തിൽ പെട്ടത്) എന്ന് വിളിച്ചിരുന്ന സിഫിലിസ് 1490ൽ യൂറോപ്പിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു വിനാശകാരി എന്ന പകർച്ചാ വ്യാധി എന്നപോലെ ജനങ്ങൾ "പോക്സ്'നെ പേടിക്കുകയും ആശുപത്രികൾ പോലും പോക്സ് ബാധിച്ചവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്.
ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം സിഫിലിസിന് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നത് വരെ, അസഹ്യമായ വേദന സഹിച്ച് അപമാനിതരായി, സമൂഹത്തിൽ തിരസ്കൃതരായി, ദേഹം മുഴുവൻ വ്രണങ്ങൾ രൂപപെട്ട് ഭ്രാന്തരെ പോലെ ജീവിച്ചു മരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.
ഇപ്പോൾ വീണ്ടും 2001ന് ശേഷം ലൈംഗീക അവബോധത്തിന്റെ കുറവുകൊണ്ടും, അരക്ഷിതമായ ലൈംഗീക ബന്ധങ്ങൾ കൂടുന്നതിനാലും സിഫിലിസ് രോഗികളുടെ എണ്ണം വർദ്ധിച് വരുന്നതായി കാണുന്നു.
രോഗ ലക്ഷണങ്ങളും അടയാളങ്ങളും
മൂന്നു ഘട്ടങ്ങളിലായാണ് സിഫിലിസ് രോഗ ലക്ഷണങ്ങൾ പുറത്ത് കാണുന്നത്. പ്രഥമഘട്ടം, മദ്ധ്യമഘട്ടം, മൂർത്തഘട്ടം.
പ്രഥമഘട്ടം
രോഗലക്ഷണങ്ങൾ രോഗകാരണമായ ബാക്ടീരിയ ബാധിച്ചു 10ദിവസ്സം മുതൽ 3 മാസം വരെയുള്ള കാലത്ത് ദൃശ്യമാകുന്നു.
മദ്യമഘട്ടം
പ്രഥമഘട്ട രോഗലക്ഷണങ്ങൾ വന്ന് മൂന്ന് മുതൽ ആറാഴ്ച വരെ കഴിഞ്ഞാണ് മാധ്യമഘട്ട രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമാവുക.
ഈ രോഗലക്ഷണങ്ങൾ രണ്ടു വർഷത്തോളം ഇടയ്ക്കിടക്ക് വരുകയും പോവുകയും ചെയ്തേക്കാം. ചിലരിലെങ്കിലും മാധ്യമഘട്ടത്തിന് ശേഷം, രോഗ ലക്ഷണങ്ങൾ തീർത്തും അപ്രത്യക്ഷമാവുകയോ കൂടുതൽ പ്രശ്നങ്ങളോടെ മൂർത്ത ഘട്ടത്തിലേക്ക് തിരിച്ചു വരികയോ ചെയത്തേക്കാം.
മൂർത്തഘട്ടം (മൂന്നാം ഘട്ടം)
ചികിത്സ തേടാത്ത പക്ഷം വളരെ കാലം നിദ്രവസ്ഥയിൽ ഇരിക്കുന്ന ബാക്ടീരിയ വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ പ്രവർത്തിച്ചു ആന്തര അവയവങ്ങളെ അപകടകരമാം വിധം ബാധിച് മരണത്തിന് വരെ കാരണം ആയേക്കാം.
മൂർത്തഘട്ടത്തിൽ സിഫിസിന്റെ രോഗ ലക്ഷണങ്ങളിൽ ചിലത് ഇനി പറയുന്നവയാണ്.
കാരണങ്ങളും അപായ സാധ്യതയും
പ്രഥമഘട്ടത്തിലും മാധ്യമഘട്ടത്തിലും സിഫിലിസ് എളുപ്പം മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്. സിഫിലിസിന് കാരണമായ "ട്രെപോനിമ പല്ലിടും (treponima palidum)’ ബാക്ടീരിയകൾ ത്വക്കിലോ നാസാരന്ധ്രങ്ങളിൽ ഉള്ള ചെറിയ മുറിവുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ലൈംഗീക പ്രക്രീയയിൽ ഏർപ്പെടുമ്പോൾ രോഗബാധിതനായ വ്യക്തിയുടെ രോഗ ബാധിത വ്രണങ്ങളോ പരുക്കളോ ആയി ഉണ്ടാവുന്ന സ്പർശം അഥവാ ഉരസൽ ആണ് രോഗം പകരുന്ന പ്രധാന മാർഗം.
രോഗിയുടെ രക്തം സ്വീകരിക്കൽ, ചുംബനത്തിലൂടെയും ഉറ ഉപയോഗിക്കാതെ ഉള്ള ലൈംഗീക ബന്ധത്തിലൂടെയും രോഗിയുടെ രോഗം ബാധിച്ച ഭാഗങ്ങളുമായുള്ള നേരിട്ടുള്ള ഉരസൽ, രോഗമുള്ള ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശൂവിലേക്ക് എന്നിങ്ങനെയാണ് ഇത് പകരാനുള്ള മറ്റു സാദ്ധ്യതകൾ. ട്രെപോനിമ പല്ലിടും (treponima palidum) ബാക്ടീരിയകൾ അന്തരീക്ഷത്തിലെ പ്രകാശം, വായു, എന്നിവയുമായി പ്രതികരണാശീശി വളരെ കൂടുതലായതിനാൽ മനുഷ്യ ശരീരത്തിനുള്ളിൽ മാത്രമേ ജീവിക്കുകയുള്ളു.
അരക്ഷിത സാഹചര്യങ്ങളിൽ ലൈംഗീക കേളികളിൽ ഏർപ്പെടുന്നത് സിഫിലിസും അത് പോലെ മറ്റ് ലൈംഗീക രോഗങ്ങൾക്കും കാരണമാകുന്നു. 2000ത്തിന് ശേഷം നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് പുരുഷന്മാരിൽ സിഫിലിസ് രോഗം കൂടി വരുന്നതായും, പകുതിയിലധികം സിഫിലിസ് രോഗികളിലും ഏച്ച്.ഐ.വി.വൈറസ് ബാധയും ഉള്ളതായട്ടാണ്.
സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന ആർക്കും സിഫിലിസ് പിടിപെട്ടേക്കാം. ഒരിക്കൽ സിഫിലിസ് വന്ന് ചികിത്സിച്ചിട്ട് രോഗം മാറിയവരിലും വീണ്ടും രോഗം പിടിപെടും.
ഗർഭിണിയായ സ്ത്രീയിൽ നിന്നും ബാക്ടീരിയ കലർന്ന രക്തം പ്ലാസന്റയിലൂടെ ഗർഭസ്ഥ ശിശുവിൽ എത്തുക വഴി രോഗബാധ പകരാം. സിഫിലിസ് രോഗിയായ പകുതിയിലധികം ഗർഭിണികളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നു നൽകുന്നു എന്നതിനു പുറമെ നാലിലൊന്നു ഗർഭങ്ങളും അലസിപോകുന്നതും സാധാരണമാണ്. രോഗബാധയോടെ പിറന്നു വീഴുന്ന ശിശുക്കളിൽ പ്രസവ സമയത്ത് തന്നെയോ രണ്ടാഴ്ച മുതൽ മൂന്നു മാസ്സത്തിനുള്ളിലോ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
സിഫിലിസ് മാധ്യമഘട്ടം
വേണ്ട ചികിത്സ തുടക്കത്തിലേ ലഭിക്കാത്ത ഇത്തരം ശിശുക്കളിൽ പിന്നീട് വളരെ മാരകമായ താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
സിഫിലിസ് ബാധയുള്ളവരിൽ എച്. ഐ. വി. വൈറസ് പിടിപെടാനുള്ള സാധ്യത രണ്ടു മുതൽ അഞ്ചു മടങ്ങുവരെയാണ്. സിഫിലിസ് വ്രണങ്ങളിലൂടെ സംഭോഗ സമയത്ത് എച്. ഐ. വി. വൈറസ് രക്തത്തിൽ കടന്നു കൂടാനുള്ള സാധ്യത ഏറെയാണ്.
രോഗ പ്രതിരോധം
എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്?
വേദന ഇല്ലാത്ത വ്രണങ്ങൾ ലൈംഗീക അവയവത്തിലും ഇടുപ്പിലുള്ള ഗ്രന്ഥികളിൽ (ലിംബ് ഗ്രന്ഥി) വീതവും അനുഭവ പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടർനെ കാണുക. ഇത് സിഫിലിസ്സിന്റെ ലക്ഷണമാകാം. തുടക്കത്തിൽ തന്നെ ചികിത്സ ലഭിച്ചാൽ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതോടൊപ്പം ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കുകയും ചെയ്യാം.
MOBILE
+91 93491 13791
+91 88484 73488
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
Click for Online Consultation Form
|