Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

ഈ ആധുനിക ശാസ്ത്ര യുഗത്തിലും പുരുഷനെ അലട്ടുന്ന ഒരു പ്രശ്നമാണ് ലിംഗ വലുപ്പം. സ്വയം അറിഞ്ഞോ അറിയാതെയോ സാധാരണക്കാരനായ ഒരു വ്യക്തിക്ക്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് തന്റെ ലൈംഗീക അവയവം.

ഓരോ സാഹചര്യം വരുമ്പോഴും, പ്രത്യേകിച്ചും വസ്ത്രം മാറുന്നിടത്തും കുളിക്കടവിലും തന്റെ പ്രായത്തിലുള്ള മറ്റുള്ളവരെ വീക്ഷിക്കുമ്പോൾ അവൻ ചിന്തിക്കുന്നത് "അവന്റെയും ഇവന്റെയും വലുപ്പമുള്ളതാണെന്നു തോനുന്നു, എന്റേത് അൽപ്പം ചെറുതല്ലേ” എന്നാണ്.

ഒരു കാര്യം മനസ്സിലാകേണ്ടതുണ്ട്. സ്വന്തം ലിംഗത്തെ കണ്ണുകൾ കൊണ്ട് നോക്കുന്ന ആംഗിളിൽ (മുകളിൽ നിന്ന് താഴേക്ക്) ലിംഗത്തെ ശരിക്കുള്ള വലുപ്പത്തേക്കാൾ ചെറുതായേ കണ്ണുകൾക്കു കാണാൻ കഴിയുകയുള്ളു എന്നതാണ് സത്യം. കൗമാര പ്രയക്കാരിൽവൃഷ്ണങ്ങൾ വളർച്ച തുടങ്ങിയതിനു ശേഷമാണ് ലിംഗംവളരാൻ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ സസുക്ക്ഷ്മം വീക്ഷിക്കുമ്പോൾ വലിയ വൃഷ്ണങ്ങൾക്കു തൊട്ടു മുകളിൽ സ്ഥിതി ചെയ്യുന്ന ലിംഗം ചെറുതായതുപോലെ തോന്നുവാൻ സാധ്യതയുണ്ട്. ചിലരിൽ നീളം കൂടിയ ലിംഗവും ചിലരിൽ ചെറുതും ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്. ചിലരുടെ കാല്പാദം വലുതും ചിലരുടേത് ചെറുതുമാണെങ്കിലും ഇരു കൂട്ടരും സുഗമമായി നാടക്കുനില്ലേ?

ഉയരക്കൂടുതലുള്ളവരിൽ ലിംഗത്തിന് നീളക്കൂടുതലുണ്ടെന്നും മറിച്ചുമുള്ള ധാരണകൾ തെറ്റാണ്. ഓരോ വ്യക്തിയിലും വളർച്ചാ പ്രായം വ്യത്യസ്തമായിരിക്കും. 10-14 വയസ്സ് മുതൽ മിക്ക ആൺകുട്ടികളിലും ലിംഗ വളർച്ച ആരംഭിച് 18-19 വയസ്സിൽ പൂർണ്ണ വളർച്ച എത്തുകയാണ് ചെയ്യാറുള്ളത്. ചിലരിൽ താമസിച്ചും ചിലരിൽ നേരത്തെയും ഇതു സംഭവിക്കാറുണ്ട്. കൗമാരക്കാരുടെ ഇടയിൽ വലുപ്പമുള്ള ലിംഗം പുരുഷ്വത്വത്തിന്റെ ലക്ഷണമാണെന്ന തെറ്റുധാരണ ഉള്ളതുകൊണ്ട് പലരും അതിശയോക്തി ലിംഗ വലുപ്പത്തെ വലുതാക്കി പറയാറുണ്ട്. യാഥാർഥ്യം മനസിലാക്കാതെ ഇത് കേൾക്കുന്നവരിൽ 'തന്റെ ലിംഗത്തിന് മറ്റുള്ളവരുടെ അത്ര വലുപ്പം ഇല്ലല്ലോ' എന്ന തോന്നൽ ഉണ്ടാവുകയും അത് മനസിനെ അലട്ടുകയും ചെയ്യുന്നു.

സത്യമെന്തെന്നാൽ ലിംഗ വലുപ്പം ഓരോരുത്തരിലും ഓരോ അളവിലായിരുന്നാലും ലൈഗീക സംതൃപ്‌തി എല്ലാവര്ക്കും ഒരു പോലെ അനുഭവിക്കാൻ കഴിയും. "എന്റെ ലിഗത്തിന് വലുപ്പം കുറവാണ്. പങ്കാളിയെ സംതൃപ്തയാക്കാൻ സാധിക്കുമോ" എന്ന അനാവശ്യമായ മാനസിക പിരിമുറുക്കമാണ് യഥാർത്ഥത്തിലുള്ള വില്ലൻ. യോനിയിലെ ലൈംഗീക സ്പർശന ക്ഷമതയുള്ള ഭാഗം യോനീ മുഖത്തിന് അകത്തുള്ള രണ്ട്‌ മൂന്ന് ഇഞ്ച് ആണ്. അതിനർത്ഥം മൂന്ന് നാലിഞ്ച് ലിംഗ വലുപ്പം ഉദ്ധാരണ സമയത്തുള്ള ഏതു പുരുഷനും സ്ത്രീയെ സംതൃതി പെടുത്താം എന്നതാണ്. ആവർത്തിച്ചുള്ള പല കണക്കെടുപ്പിലൂടെയും തെളിഞ്ഞതാണ് ലിംഗത്തിന്റെ വലുപ്പം സാധാരണ ഗതിയിൽ ലൈംഗീക വേഴ്ചയുമായി ബന്ധമില്ല എന്നതാണ്.

നീല ചിത്രങ്ങളിലും രതിവൈകൃത വെബ്സൈറ്റുകളിലും കാണുന്ന ലിംഗ വലുപ്പത്തെ താരതമ്യപെടുത്തി "എന്റേത് ചെറുത്" എന്ന് ആകുലപ്പെടുന്നതിൽ അർത്ഥമില്ല. മിക്കപ്പോഴും പ്രത്യേക ക്യാമറാ ആംഗിളുകളിലുലൂടെയും മോർഫിംഗിലൂടെയും മറ്റ്‌ കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ചും ഉണ്ടാക്കുന്നവയാണ് ഇവയിൽ മിക്കതും. നീല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അധികം പേരും ലിംഗ വലുപ്പം പൊതുവെ കൂടുതലുള്ള യൂറോപ്യൻസ് ആണെന്ന് പ്രേത്യേകം ഓർക്കുന്നത് നന്നാകും.

ശരീര അവയവങ്ങളുടെ വലുപ്പം ഓരോ വ്യക്തിയുടെ പാരമ്പര്യവും, ഉയരവും, തൂക്കവും അനുസരിച് വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ ലിംഗത്തിന്റെ വലുപ്പവും ഓരോ വ്യക്തിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. മൃദുവായി ഇരിക്കുമ്പോഴും ഉദ്ധാരണ സമയത്തും ലിംഗ വലുപ്പം വളരെ വ്യത്യാസം കാണിക്കുന്നു. അതുപോലെ തന്നെ തണുപ്പ്, പേടി, ദേഷ്യം, ഉത്ക്കണ്ഠ എന്നിവ ലിംഗത്തെയും വൃഷ്ണങ്ങളെയും ശരീരത്തോട് കൂടുതൽ ചേർത്ത് നിർത്തുന്നതിനാൽ വലുപ്പം കുറഞ്ഞതായി തോനുന്നു. അതുപോലെ തന്നെ ചൂടുള്ള അവസ്ഥയിലും പുരുഷൻ പരിപൂർണമായി വിശ്രമിക്കുമ്പോഴും ലിംഗത്തിന് നീളം കുറയുന്നു. എന്നാൽ ഒരാൾ വളരെ സന്തുഷ്ടമായ മാനസിക അവസ്ഥയിൽ ഇരിക്കുമ്പോൾ ലിംഗം പൊതുവെ വികസിച്ചു കാണുന്നു.

വലിപ്പം; അത് ഏതായാലും ഒരു പുരുഷൻ താലോലിക്കുന്ന ഒരു സ്വപ്നമാണ്. ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും ഒരു സാധാരണ ഇന്ത്യക്കാരന്റെ ഉദ്ധരിക്കാത്ത ഒരു ലിംഗത്തിന്റെ വലുപ്പം സാധാരണ 2 ഇഞ്ച് മുതൽ 3 ഇഞ്ച് വരെ ആയിരിക്കുമ്പോൾ അത് ഉദ്ധരിച്ചാൽ 8 സെന്റിമീറ്റർ മുതൽ (3.5ഇഞ്ച്) 18 സെ.മീ (7ഇഞ്ച്) വരെ ആകുന്നു.

നമ്മുടെ സമൂഹത്തിലെ പലരും വിശ്വസിക്കുന്നത് "വലുപ്പമുള്ളത് - നല്ലത്" എന്നും അത് സ്ത്രീകൾക്ക് കൂടുതൽ സംതൃപ്‌തി നൽകും എന്നുമാണ്. ഇതു പൂർണമായും ഒരു മിഥ്യധാരണയാണ്. ലിംഗത്തിന്റെ നീളം യോനിയിൽ ഉടനീളം സുഖം പകരും എന്നത് ശരിയല്ല. കാരണം യോനിയുടെ ആദ്യത്തെ മുന്നിൽ ഒരു ഭാഗത്താണ് ശാരീരിക ബന്ധത്തിലൂടെ ലൈംഗീക ഉത്തേജനത്തിന് ആവശ്യമായ നാഡികൾ സ്ഥിതി ചെയ്യുന്നത്. ലിംഗമോ യോനിയോ വലുതോ ചെറുതോ എന്നതിനേക്കാൾ ഇരു പങ്കാളികളും എത്ര ആത്മാർത്ഥമായി ബന്ധപ്പെടുന്നു എന്നതിലാണ് ലൈംഗിക ആനന്ദം ലഭിക്കുന്നത്.

ലിംഗത്തിന്റെ വലുപ്പം പുരുഷന്റെ ഉയരത്തിനും ഭാരത്തിനും അനുസരിച് വ്യത്യസ്തമായിരിക്കും. ഇതു പോലെ സ്ത്രീകളിലും ഉത്തേജനം ഇല്ലാത്ത സമയത്ത് ആഴവും വ്യാസവും പലർക്കും വ്യത്യസ്ത അളവുകളിൽ ആയിരിക്കും. ചെറിയ ശരീരം ഉള്ളവർക്ക് വലിയ യോനിയും വലിയ ശരീരം ഉള്ളവർക്ക് ചെറിയ യോനിയും സാധാരണമാണ്. പക്ഷേ എത്ര വലിയ ലിംഗത്തെയും ഉൾകൊള്ളാത്തക്കവിധം വികസിക്കാനുള്ള അദ്‌ഭുതകരമായ കഴിവ് യോനിക്ക് ഉണ്ട്. ഒരു കുട്ടിക്ക് ജന്മം നൽകാൻ തക്കവണ്ണം വികസിക്കാൻ യോനിക്ക് കഴിയും എന്ന് ഓർമിക്കുക. ഏറ്റവും വലിയ ലിംഗത്തിന് വരെ ഒരു കുട്ടിയുടെ തലയുടെ വ്യാസം ഉണ്ടാകാറില്ല. വലുപ്പമുള്ള ലിംഗം സ്ത്രീകൾക്ക് കൂടുതൽ സന്തോഷം നൽകുന്നു എന്ന മിഥ്യ ധാരണയും പ്രചാരത്തിലുണ്ട്.

ഇത് തികച്ചും തെറ്റ് ധാരണയാണ്. യഥാർത്ഥത്തിൽ ലിംഗത്തിന്റെ വലുപ്പം സ്ത്രീക്ക് കൂടുതൽ സംതൃപ്‌തി നല്കണമെന്നില്ല. കാരണം യോനി ഏതു വലുപ്പത്തിലുള്ള ലിംഗത്തെയും സ്വാഭാവികമായി ഉൾക്കൊള്ളും. ഓർമിക്കുക, കുഞ്ഞിന് കടന്ന് പോകുവാൻ പോലും പറ്റുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എത്ര മാത്രം യോനിയിലേക്ക് ലിംഗം പ്രവേശിക്കുന്നു എന്ന് നിശ്ചയിക്കുന്ന ലിംഗത്തിന്റെ നീളം തികച്ചും അപ്രസക്തമാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ ലിംഗ വളർച്ചക്ക് (enlargement) മരുന്നു കൊണ്ടോ ശസ്ത്രക്രീയ കൊണ്ടോ പരിഹരിക്കാനുള്ള ചികിത്സകൾ ഒന്നുമില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതിനുള്ള പ്രതിവിധി യാഥാർഥ്യത്തെ അംഗീകരിക്കുക എന്നത് മാത്രമാണ്. ലിംഗ വലുപ്പം ലൈഗീക സംതൃപ്തിയെ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്ന് മനസിലാക്കി അനാവശ്യമായ മാനസിക വ്യഥകൾ ഒഴിവാക്കി ഉറച്ച ആത്മവിശ്വാസത്തോടെ ബന്ധപെടുകയാണ് ഇതിനുള്ള ഏറ്റവും നല്ല ചികിത്സ.

ലിംഗ വളർച്ചക്ക് പ്രത്യേക അത്ഭുത മരുന്നുകൾ ഒന്നും തന്നെ ഇല്ലെങ്കിലും ശരിയായ ഉദ്ധാരണ കുറവുകൊണ്ട് ഉണ്ടാകുന്ന ലിംഗത്തിന്റെ ദൃഢതയില്ലായ്മയ്ക്ക് ചികിത്സ തേടുന്നത് നല്ലതാണ്. മൃദുലമായി ഇരിക്കുന്ന അവസ്ഥയിൽ ലിംഗ വലുപ്പം തോന്നിക്കും എങ്കിലും ഉദ്ധാരണ സമയത്തു ആവശ്യത്തിന് വലുപ്പവും ദൃഢതയും ഇല്ലാതെ വരുന്ന അവസ്ഥയ്ക്കാണ് നാഡീതളർച്ച എന്നു പറയുന്നത്. ഉത്തേജനം ഉണ്ടാകുമ്പോൾ ലിംഗാഗ്രത്തിലുള്ള നേരിയ അനവധി രക്ത ധമനികളിലേക്ക് രക്തം ഇരച്ചു കയറുന്നത് വഴിയാണ് ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതും വലുപ്പവും വ്യാസവും ദൃഢതയും ലഭിക്കുന്നതും. ലിംഗാഗ്രത്തിലേക്കുള്ള രക്ത ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നാഡികൾക്ക് തളർച്ചയോ ബലക്ഷയമോ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ ഉദ്ധാരണ സമയത്ത് ലിംഗത്തിന് വേണ്ടത്ര വലുപ്പം ഉണ്ടാവുകയില്ല. അത് വഴി ആനന്ദകരമായ സംഭോഗത്തിൽ ഏർപ്പെടാൻ സാധിക്കാതെ വരുന്നു. ഇത് തക്ക സമയത്തു ചികിത്സിച്ചു കഴിഞ്ഞാൽ വേഗം ഭേദമാവുന്നതും ദീർഘകാലം ലൈംഗീക സംതൃപ്‌തി അനുഭവിക്കാൻ സാധിക്കുന്നതും ആണ്. സർജറിയോ മറ്റു പാർശ്വ ഫലങ്ങളോ ഇല്ലാതെ വളരെ ഫലവത്തായ പ്രതിവിധി ഈ അവസ്ഥയ്ക്ക് യൂനാനിയിൽ ലഭ്യമാണ്.

ലിംഗ വലുപ്പത്തെ കുറിച് ഇനിയും ഭയാശങ്കകൾ ഉണ്ടെങ്കിൽ ഒട്ടും മടിക്കാതെ ഒരു ഡോക്ടറിനെ സമീപിക്കുക. അപ്പോൾ മനസ്സിലാകും നിങ്ങൾ ആവശ്യത്തിന് വലുപ്പമുള്ള ലിംഗത്തിന് ഉടമയാണെന്ന്.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

Penis size confusion with Pornography


There is a tendency to compare yourself to others, and if most of your sex education has been from pornography, comparing your penis size to the images you see on your computer screen or TV may not be a good thing. Here is the real story on how you get confused and the trouble with comparing penis size.

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.