Dr. ROY MEDICAL HALL
Jaffer Khan Colony | Calicut | Kerala | IndiaSexologist Doctor - Sexology Clinic
+91 9349113791
എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരില്‍ കണ്ടുവരുന്ന ഒരു ലൈംഗിക പ്രശ്നമാണ്. ഒരു പുരുഷന്‍ ആഗ്രഹിക്കുന്നതിനു മുൻപുതന്നെ സ്ഖലനം സംഭവിക്കുകയോ, സ്ഖലനം ഇച്ഛാനുസരണം നിയന്ത്രിക്കാനോ, താമസിപ്പിക്കാനോ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് ശീഘ്രസ്ഖലനം എന്നു പറയുന്നത്.
ശീഘ്രസ്ര്ഖലനം അനുഭവപ്പെടുന്നവര്‍ തങ്ങളിലെ പുരുഷ്വത്വത്തിന്റെ കുറവായി ഇതിനെ കാണുകയും ലൈംഗികതയില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുകവഴി ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ടവരായി കണ്ടുവരുന്നു. ലൈംഗിക കേളികളിലേര്‍പ്പെടുന്ന പുരുഷനിലും സ്ത്രീയിലും ഒരുപോലെ വെറുപ്പുളവാക്കുന്ന ശീഘ്രസ്ഖലനം ഒരു തുടര്‍സംഭവമായാല്‍ ലൈംഗികബന്ധത്തില്‍ മാത്രമല്ല, ദാമ്പത്യജീവിതത്തില്‍ തന്നെ വഴക്കും, സ്വരച്ചേര്‍ച്ച ഇല്ലായ്മയും, ബഹുമാനക്കുറവും, പുച്ഛവും സ്ഥിരം സംഭവങ്ങളായെന്നു വരാം.
സ്വയംഭോഗം, മറ്റുവ്യകതികളുമായുള്ള ലൈംഗികബന്ധം തുടങ്ങിയ അവസരങ്ങളിലും സംഭവിക്കാവുന്ന ഒന്നാണ് ശീഘ്രസ്ഖലനം.
സത്യവും മിഥ്യയും
ധാരണ: മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ ശീഘ്രസ്ഖലനം തടയാന്‍ സഹായിക്കുന്നു.
യാഥാര്‍ത്ഥ്യം: ഇവ ശീഘ്രസ്ഖലനത്തിന് പ്രധിവിധിയല്ല എന്ന് മാത്രമല്ല, ആരോഗ്യത്തിന് ഹാനീകരവും ലൈംഗികകഴിവിനെ കുറയ്ക്കുന്നതുമാണ്.
ധാരണ: മയക്കുന്നതിനും തരിപ്പിക്കുന്നതിനും ഉള്ള സ്പ്രേകളും ക്രീമുകളും ശീഘ്രസ്ഖലനത്തെ തടയുന്നു.
യാഥാര്‍ത്ഥ്യം: വളരെ വിരളമായി മാത്രമേ ഇവ ഉപകാരപ്രദമാകാറുള്ളു. ലിംഗാഗ്രവും യോനീമുഖലും മരവിപ്പിക്കുന്നതുവഴി ശരിയായ ലൈംഗികാനുഭൂതി ലഭിക്കാതിരിക്കാന്‍ ഇവ കാരണമാവുന്നു. ലിംഗാഗ്രം മരവിക്കപ്പെടുന്നതിനാല്‍ ഉപയോഗിക്കുന്നിടത്തോളം കാലം ലൈംഗികാനുഭൂതി ശരിയാംവണ്ണം ലഭിക്കാതിരിക്കുകയും സ്പ്രേ ഉപയോഗം നിര്‍ത്തിക്കഴിയുമ്പോള്‍ ശീഘ്രസ്ഖലനം വീണ്ടും സംഭവിക്കുകയും ചെയ്യുന്നു.
ധാരണ: ശീഘ്രസ്ഖലനം ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് കരണമാവുന്നില്ല.
യാഥാര്‍ത്ഥ്യം: സ്ഖലനത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരേക്കാള്‍ വളരെയധികമായി ശീഘ്രസ്ഖലനമുള്ളവരില്‍ ഉദ്ധാരണശേഷിക്കുറവും ഇതരപ്രശ്നങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. എത്ര കൂടുതലായി ശീഘ്രസ്ഖലനത്തിനു മുൻപുള്ള ഉദ്ധാരണം നിലനിര്‍ത്തുവാന്‍ സാധിക്കുന്നുവോ അത്രയും കുറവായി മാത്രമേ ഉദ്ധാരണശേഷിക്കുറവ് സംഭവിച്ച് കാണാറുള്ളൂ.
ധാരണ: ശീഘ്രസ്ഖലനം ഉദ്ധാരണശേഷിക്കുറവ് വരാനുള്ള സാധ്യതയുടെ അടയാളമല്ല.
യാഥാര്‍ത്ഥ്യം: ശീഘ്രസ്ഖലനം ഉദ്ധാരണശേഷിക്കുറവ് വരുന്നതിന്റെ ആദ്യ അടയാളമാണ്.
ധാരണ: ശീഘ്രസ്ഖലനം ലൈംഗിക ജീവിതത്തെ ബാധിക്കുന്നില്ല.
യാഥാര്‍ത്ഥ്യം: ലൈംഗീക ബന്ധത്തിന്റെ സമയത്ത്, ഏത് നിമിഷവും സ്ഖലനം സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ ഭയപ്പെടുന്നതിനാല്‍ ലൈംഗികബന്ധം ശരിയായി ആസ്വദിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയാതെ വരുന്നു. ലൈംഗിക ബന്ധത്തിന്റെ പൂര്‍ണത ലഭിക്കാതെ വരുന്ന പങ്കാളിയാവട്ടെ, പിന്നീട് ലൈംഗികബന്ധത്തില്‍ തന്നെ താല്പര്യം കാണിക്കാതെ വരികയും ദാമ്പത്യജീവിതം അസ്വസ്ഥമാവുകയും ചെയ്യുന്നു.
ശാസ്ത്രീയ നിര്‍വ്വചനം:
ശീഘ്രസ്ഖലനമെന്നത് ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിന് മുൻപോ, പ്രവേശിക്കുമ്പോഴോ, പ്രവേശിച്ച് അധികം താമസിയാതെയോ, വേണ്ടത്ര ലൈംഗികോത്തേജനവും പ്രചോദനവും ലഭിക്കുന്നതിന് മുൻപുതന്നെ, വ്യകതി സ്ഖലനം സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതിന് മുൻപ് ഉണ്ടാവുന്ന ബീജസ്ഖലനമാണ്.
സാധാരണ ഭാഷയില്‍ ശീഘ്രസ്ഖലനത്തെ ഇങ്ങിനെ മനസ്സിലാക്കാം.
സ്ഖലനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരിക
സ്വയം തയ്യാറാവുന്നതിന് മുൻപോ, പങ്കാളിയെ ആനന്ദിപ്പിക്കുന്നതിന് മുൻപോ ഉണ്ടാവുന്ന സ്ഖലനം.
യോനീ പ്രവേശനത്തിന് മുൻപോ, അധികം താമസിയാതെയോ ഉണ്ടാവുന്ന സ്ഖലനം.
ശ്രീഘ്രസ്ഖലനത്തിന്റെ കാരണങ്ങള്‍
അനവധി കാരണത്താല്‍ ശീഘ്രസ്ഖലനം സംഭവിക്കാം.
വന്ധ്യത: ഉദ്ധാരണം ഇടയ്ക്ക് തടസ്സപ്പെടുകയോ, സ്ഖലനം മിക്ക അവസരങ്ങളിലും വേണ്ടപോലെ നടക്കാതിരിക്കുകയോ ചെയ്യുന്ന വന്ധ്യതാപരമായ അവസ്ഥയുള്ളവര്‍ ഉദ്ധാരണം കുറഞ്ഞുപോകുമോ എന്ന ഭയത്താല്‍ ലൈംഗിക ബന്ധത്തില്‍ തിടുക്കം കാണിക്കുന്നതുകൊണ്ട് ശീഘ്രസ്ഖലനം സംഭവിക്കാവുന്നതാണ്.
ആരോഗ്യപ്രശ്നങ്ങള്‍: ഹൃദയതകരാറ് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആകാംക്ഷകൊണ്ടും, മാനസികസംഘര്‍ഷം കൊണ്ടും തിടുക്കം കാണിക്കുന്നതിനാല്‍ ശീഘ്രസ്ഖലനം സംഭവിക്കാവുന്നതാണ്.
സ്ട്രെസ്സ് അഥവാ മാനസിക സംഘര്‍ഷം: വൈകാരികമോ, മാനസികമോ ആയ ഏതെങ്കിലും വിധ ജീവിത പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ അതില്‍ മനസ്സിനെ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും ശീഘ്രസ്ഖലനത്തിന് കാരണമാവുകയും ചെയ്യാം.
മരുന്നുകളുടെ ഉപയോഗം: തലച്ചോറിലെ രാസപ്രവര്‍ത്തനത്തെ ബാധിക്കുന്ന ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനത്താല്‍ തലച്ചോറില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളുടെ അഭാവമോ അപാകതയോ മൂലം ഇത് സംഭവിക്കാം
അധികസ്പര്‍ശന ക്ഷമത: ലിംഗാഗ്രത്തിലുള്ള ചില ഗ്രന്ഥികളുടെ അമിതമായ സ്പര്‍ശനക്ഷമതയും അതുവഴിയുണ്ടാവുന്ന അധിക ഉത്തേജനവും, ആകുലതകളും ലൈംഗികബന്ധത്തിലുള്ള ഉത്കണ്ഠയും ശീഘ്രസ്ഖലനത്തിന് കാരണമാവാം.
ഭയം: മുന്‍പ് ഏതെങ്കിലും അവസരത്തില്‍ ഉണ്ടായിട്ടുള്ള ശ്രീഘ്ര സ്ഖലനത്തിന്റെ പേടിപ്പെടുത്തുന്ന അനുഭവം വഴി അത് വീണ്ടും വീണ്ടും സംഭവിക്കാം.
പ്രതിവിധി: പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകള്‍കൊണ്ടോ, സ്ത്രീയുടെയും പുരുഷന്റെയും ലൈംഗീക അവയവങ്ങളെയും രീതികളെയും കുറിച്ചുള്ള അജ്ഞതകൊണ്ടോ ശീഘ്രസ്ഖലനം സംഭവിക്കാം. സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേകഷിച്ച് ദീര്‍ഘസമയത്തെ ഉത്തേജനം ആവശ്യമാണ്, പൂര്‍ണ ലൈംഗികാനന്ദം ലഭിക്കാന്‍. ഇത് കൊണ്ടുതന്നെ പങ്കാളികള്‍ തമ്മില്‍ അലോസരമുണ്ടാവുകയും ലൈംഗികബന്ധപ്പെടലില്‍ കൂടുതല്‍ മന:സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്യുന്നു. മിക്ക പുരുഷന്മാരിലും ലൈംഗീക ബന്ധപെടലിന്റെ സമയത്ത് അനുഭവപ്പെടുന്ന മന:സംഘര്‍ഷവും പിരിമുറുക്കവും ശ്രീഘ്രസ്‌ഖലനത്തിൽ അവസാനിക്കാറുണ്ട്.
പങ്കാളികള്‍ തമ്മിലുള്ള തുറന്ന സംസാരവും, പരസ്പര സംതൃപ്തി ലഭിക്കുന്ന ലൈംഗികബന്ധത്തിന് വ്യത്യസ്ഥങ്ങളായ രീതികള്‍ ഓരോ പ്രാവശ്യവും സ്വീകരിക്കാനുള്ള സന്നദ്ധതയും, ആകാംക്ഷയും പിരിമുറുക്കവും ഇല്ലാതെ ലൈംഗിക കേളികളിലേര്‍പ്പെടാന്‍ അവസരം നല്‍കും. നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ വേണ്ടത്ര സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പങ്കാളിയുമായി തുറന്ന് പങ്കുവെക്കാന്‍ മടിക്കരുത്. പങ്കാളിയെ കുറ്റപ്പെടുത്താതെ സ്നേഹപൂര്‍വമാകണം ഇത്തരം പങ്കുവെക്കലുകള്‍.
ശീഘ്രസ്ഖലനം അനുഭവിക്കുന്ന മിക്ക പുരുഷന്മാരും അതീവ നിരാശരും ലജ്ജാഭാരമനുഭവപ്പെടുന്നവരുമാണ്. ഈ പ്രശ്നം സര്‍വ്വസാധാരണമാണെന്നും ഇതിന് ഫലപ്രദമായ പ്രതിവിധികളും ചികിത്സകളും ഉണ്ടെന്നും മനസ്സിലാക്കിയാല്‍ തന്നെ വലിയ ആശ്വാസം ലഭിക്കുന്നു. സ്വയം പരിഹരിക്കാനാവാത്ത പ്രശ്നമാണെന്ന് മനസ്സിലാക്കുകയും, ആ പ്രശ്നം നിങ്ങള്‍ക്കും പങ്കാളിക്കും അലോസരമുണ്ടാക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്താല്‍ സംതൃപ്തമായ ലൈംഗികജീവിതം തിരിച്ച് നല്‍കുവാന്‍ വിദഗ്ദനായ ഒരു ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ക്ക് സാധിക്കും.
ശീഘ്രസ്ഖലനത്തിന് ചികിത്സ ആവശ്യമാണോ ?
രണ്ട് പ്രധാന കാരണങ്ങളാല്‍ ഇത് നിര്‍ബന്ധമായും ചികിത്സിക്കപ്പെടേണ്ടതാണ്.
ഒന്നാമത്, ലൈംഗീക ബന്ധത്തിന്റെ നിര്‍വൃതി ആസ്വദിക്കപ്പെടേണ്ട സമയത്ത് എപ്പോഴാണ് സ്ഖലനം നടക്കുക എന്ന ആശങ്കയിലാണ് നിങ്ങളെങ്കില്‍ ഒരിക്കലും ശരിയായ ആനന്ദം അനുഭവഭേദ്യമാകില്ല. അതിനും പുറമെ നിങ്ങളെ കൂടുതല്‍ പരിത്യക്തനായി കാണാതിരിക്കുന്നതിന് വേണ്ടി നിങ്ങളുടെ പങ്കാളി അസംതൃപ്തി ഉള്ളിലൊതുക്കി മിണ്ടാതിരിക്കുന്നത് സാധാരണമാണ്. ശീഘ്രസ്ഖലനം നിയന്ത്രണവിധേയമായി ഇരുകൂട്ടര്‍ക്കും നിര്‍വൃതി ലഭിക്കത്തക്ക സമയക്രമം പാലിക്കാന്‍ സാധിക്കുമ്പോഴേ നിങ്ങള്‍ ലൈംഗികത ആസ്വദിക്കുന്നുവെന്ന് പറയാന്‍ കഴിയു.
രണ്ടാമത്, ശീഘ്രസ്ഖലനം എന്നത് യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഒരു ആജീവനാന്ത പ്രശ്നമായി മാറുന്നു. ചില സമയങ്ങളില്‍ കുറച്ചൊക്കെ സന്തോഷം ലഭിച്ചേക്കാവുന്ന തരത്തില്‍ സമയദൈര്‍ഘ്യം കിട്ടുമെങ്കിലും, പ്രശ്നം അങ്ങനെതന്നെ നിലനില്‍ക്കുകയും നിങ്ങളുടെ ആനന്ദമൂര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ചില പുരുഷന്മാര്‍ പങ്കാളിയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുകയും അതുവഴി ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്യുന്നത് കാണാം. രതിമൂര്‍ച്ഛയും ലൈംഗികസംതൃപ്തിയും രണ്ടുപേര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടേണ്ടത് ആവശ്യമാണ്. പ്രധാനമായും മനസ്സിലാക്കേണ്ടത് ശീഘ്രസ്ഖലനം ചികിത്സിച്ചാല്‍ (മിക്കവാറും ഒരു കണ്‍സള്‍ട്ടേഷന്‍ മാത്രം മതിയാവുന്നതാണ്) തീര്‍ത്തും സുഖപ്പെടുന്നതോടൊപ്പം വീണ്ടും വരാന്‍ സാധ്യത കുറവുമാണ്.
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് ?
നിങ്ങളും പങ്കാളിയും ആഗ്രഹിക്കുന്നതിന് മുൻപ് (രതിമൂര്‍ച്ഛക്ക് മുൻപ്) നിങ്ങള്‍ക്ക് സാധാരണയായി സ്ഖലനം സംഭവിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഇത് വളരെ സാധാരണമായ ഒരു പ്രശ്നമാണ്, നിങ്ങള്‍ക്ക് സ്വയം പ്രശ്നപരിഹാരം സാധ്യമാണെന്ന് തോന്നിയേക്കാമെങ്കിലും ശരിക്കുള്ള വൈദ്യസഹായം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ആനന്ദദായകമായ ലൈംഗിക ജീവിതം നിലനിര്‍ത്താന്‍ കഴിയും.
MOBILE
+91 93491 13791
+91 88484 73488
Ejaculation timing is not related to the length of intercourse duration. The act of ejaculation stands with a number of strokes and during Sexual intercourse, a healthy person can effortlessly go between 150 to 300 strokes after penile penetration in a vagina.
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
Click for Online Consultation Form
|