Dr. ROY MEDICAL HALL
Jaffer Khan Colony | Calicut | Kerala | IndiaSexologist Doctor - Sexology Clinic
+91 9349113791
യോനിയില്‍ നിന്നും കട്ടിയുള്ള സ്രവം ക്രമാതീതമായി വരുന്നതിനെയാണ് വെള്ളപോക്ക് അഥവാ "ല്യുക്കേറിയാ' എന്നു പറയുന്നത്. സ്ത്രീകളില്‍ ലൈംഗികാവയവങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ യോനീ സ്രവങ്ങള്‍ക്ക് നല്ല പങ്കുണ്ട്. മൂത്രാശയ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും മറ്റും നിര്‍മാര്‍ജനം ചെയ്യുന്നതിന് ശരീരംപുറപ്പെടുവിക്കുന്ന ഈ സ്രവങ്ങള്‍ക്ക് അസാമാന്യ കഴിവുണ്ട്. ദുർഗന്ധമില്ലാത്ത, ജെല്‍ പോലെ കൊഴുപ്പുള്ള പാല്‍ നിറത്തിലുള്ളതാണ് ആരോഗ്യകരമായ യോനീ സ്രവം. ഇത് സാധാരണമാണ്, നല്ലതാണ്.
അടുത്തകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ കാണിക്കുന്നത് ഗര്‍ഭാശയത്തില്‍ നിന്നും, യോനിയുടെ മേല്‍ത്തട്ടിലുള്ള ആന്തരിക അറകളില്‍ നിന്നും ഒഴുകിയെത്തുന്ന യോനീ സ്രവങ്ങള്‍ യോനീമുഖത്തിനടുത്ത് ഒന്ന് ചേരുന്നു. ഇത് സ്ത്രീകളില്‍ സാധാരണ കാണുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ ഇതില്‍ ഏതെങ്കിലും നാളികളില്‍ അണുബാധയുണ്ടായാല്‍ ഈ സ്രവങ്ങള്‍ കട്ടിയുള്ളതാകുകയും അലോസരമുണ്ടാക്കും വിധം ദുർഗന്ധപൂരിതമായിത്തീരുന്നു. ഈ അവസ്ഥ അഥവാ വെള്ളപോക്ക് ആഴ്ചകളോ മാസങ്ങളോ തുടര്‍ന്നേക്കാം.
വെള്ളപോക്ക് രണ്ടു രീതിയില്‍ കണ്ടുവരുന്നു.
ശാരീരികമായതും ആരോഗ്യസംബന്ധമായതും. ശാരീരിക കാരണങ്ങള്‍ കൊണ്ടുള്ള വെള്ളപോക്ക് സാധാരണയായി കണ്ടുവരുന്നത് അധികഉത്തേജനം കൊണ്ടോ ഭയാശങ്കകള്‍കൊണ്ടോ ഒക്കെ ആകാം. ഇതില്‍ ഒട്ടും ആകുലപ്പെടേണ്ടതില്ല. താഴെ പറയുന്ന ചില സാഹചര്യങ്ങളില്‍ ഇത് കൂടുതലായി കണ്ടുവരുന്നു.
രോഗലക്ഷണങ്ങള്‍
രോഗിക്ക് ക്ഷീണവും ശകതിയില്ളായ്മയും അനുഭവപ്പെടുന്നു. വയറ് വലിഞ്ഞുമുറുകുന്നതായും ഇടുപ്പുകളിലും നാഭിപ്രദേശത്തും വേദനയുള്ളതായും അനുഭവപ്പെടുന്നു. മലബന്ധം, തുടരെത്തുടരെയുള്ള തലവേദന, ശകതമായ ചൊറിച്ചില്‍ മുതലായവയും ഉണ്ടായേക്കാം. രോഗം മൂര്‍ച്ചിച്ച അവസ്ഥയില്‍ രോഗിക്ക് വല്ളാത്ത അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
രോഗകാരണങ്ങള്‍
വെള്ളപോക്ക് പെട്ടെന്ന് ഒരു മാറാവ്യാധിയായി മാറുന്നില്ല . ശരീരത്തിന്റെ പൊതുവായ പോഷണമില്ലായ്മയും വിഷമയമാലിന്യങ്ങളുടെ ബാഹുല്യവും ആണ് ഇത് കാണിക്കുന്നത്. പ്രത്യുല്പാദനാവയവങ്ങളിലേതിലെങ്കിലും ഒന്നിന്റേയോ അല്ലെങ്കിൽ പലതിന്റെയോ പ്രശ്നങ്ങള്‍ ഇതിന് കാരണമാകാം. അനാരോഗ്യകരമായ ആഹാരരീതികള്‍ മൂലം ശരീരത്തിന് ദോഷകരമായ രീതിയില്‍ വിഷലിപ്തമായ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും അവയെ പുറന്തള്ളേണ്ട ത്വക്, മലമൂത്രവിസര്‍ജന പ്രക്രിയ, ശ്വാസകോശം, വൃക്കകള്‍ മുതലായവ ഇവയെ പൂര്‍ണമായി പുറന്തള്ളുന്നതില്‍ പരാജയപ്പെടുകയും ചെയുമ്പോൾ ശരീരം ഇവയെ പുറന്തള്ളാനുള്ള വ്യഗ്രതയില്‍ അമിതമായി സ്രവങ്ങള്‍ പുറപ്പെടുവിക്കുകയും അവയെ ഗര്‍ഭാശയ-മൂത്രാശയ നാളികളിലൂടെ പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വെള്ളപോക്കെന്ന പ്രക്രിയ.
ഇത്തരം ശ്രവങ്ങള്‍ പുറപ്പെടുവിക്കുകയും വഹിക്കുകയും ചെയ്യുന്ന അവയവഭാഗങ്ങളില്‍ ഏറെക്കാലം അണുബാധ നിലനില്‍ക്കുമ്പോള്‍ പഴുപ്പ് രൂപപ്പെടുകയും ദുര്‍ഗന്ധപൂരിതമായി ക്രീം, മഞ്ഞ, ഇളം പച്ച കളറുകളിലുള്ള കൊഴുത്ത സ്രവം യോനിയിലൂടെ പുറത്ത് വരികയും ചെയ്യുന്നു.
ലൈംഗിക പക്വതയിലേക്ക് വരുന്ന പെണ്‍കുട്ടികളില്‍ വയസ്സറിയിക്കുന്നതിന് (ആദ്യത്തെ ആര്‍ത്തവത്തിന്) മുനമ്പും പിനമ്പും ഏതാനും മാസങ്ങളില്‍ വെള്ളപോക്ക് ഉണ്ടായേക്കാം. വ്യക്തിശുചിത്വമില്ലായിമ വൃത്തിയില്ലാത്ത അടിവസ്ത്രങ്ങള്‍, കുടലിലുള്ള കൃമി-വിരകള്‍, അമിതമായ മാനസികോത്തേജനം, സ്വയംഭോഗം തുടങ്ങിയ കാരണങ്ങളാല്‍ ലൈംഗികാവയവങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. പെണ്‍കുട്ടികള്‍ പക്വതയിലേക്ക് വരുമ്പോള്‍ ലൈംഗികാവയവങ്ങളിലും ഗ്രന്ഥികളിലും ഉണ്ടാകുന്ന അമിത പ്രവര്‍ത്തനം മൂലം ചെറിയ രീതിയിലുള്ള സ്രവം പുറപ്പെടുവിക്കല്‍ സാധാരണമാണ്, കുറച്ച് നാളുകള്‍ക്ക് ശേഷം ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. യുവതികളില്‍ പ്രത്യുല്‍പ്പാദനാവയവങ്ങളിലെ രന്ധ്രങ്ങള്‍ കട്ടിപിടിക്കുന്നതിനാല്‍ ആര്‍ത്തവ കാലത്ത് വെള്ളപോക്ക് ഉണ്ടാകാം. ആര്‍ത്തവ സമയത്ത് ശക്തമായ വേദനയുണ്ടാകുന്നതിനും ആര്‍ത്തവ ചക്രത്തില്‍ വ്യതിയാനം വരുന്നതിനും ഇത് ഇടയാക്കുന്നു.
പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലോ വേദനയോ ഉണ്ടാകുന്നതോടൊപ്പം മഞ്ഞകലര്‍ന്ന കൊഴുത്ത യോനീസ്രവം ഉണ്ടാകുന്നത് ഒരു പക്ഷെ ഗൊണോറിയ എന്ന ലൈംഗികരോഗം മൂലമാകാം. പെട്ടെന്ന് ചികിത്സ തേടേണ്ട ഗുരുതരമായ ഒരു രോഗാവസ്ഥയാണിത്.
20-40 പ്രായത്തിനുള്ളില്‍, പ്രസവിച്ച സ്ത്രീകളില്‍ പ്രസവസമയത്ത് സെര്‍വിക്സിനുണ്ടാകുന്ന ക്ഷതങ്ങള്‍ മൂലം നേരിയ അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. അതിനെതുടര്‍ന്നുള്ള കാലങ്ങളില്‍ പൊതുവായ അനാരോഗ്യവും, ആകുലതകളും, നാഡിക്ഷയവും, വ്യായാമക്കുറവും, ഏറെ നേരം ഒരേ സ്ഥാനത്ത് നിശ്ചലമായി നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യേണ്ടിവരുന്ന ജോലികളും ഈ അണുബാധയെ കൂടുതല്‍ വഷളാക്കുന്നു. ചികിത്സ തേടിയില്ലെങ്കിൽ ഈ അണുബാധ മാസങ്ങളോളമോ, വര്‍ഷങ്ങളോളമോ തുടര്‍ന്നേക്കാവുന്നതും യോനീ നാളികളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യതയുള്ളതുമാകുന്നു.
ശക്തമായ തണുപ്പ് മൂലവും വെള്ളപോക്ക് ഉണ്ടാകാം. തണുപ്പ് മൂലം ഗര്‍ഭപാത്രത്തിനും യോനി കലകള്‍ക്കും ക്ഷീണമുണ്ടാകുകയും വ്രണിതമാകുകയും ചെയ്യുന്നതാണ് ഇതിനു കാരണം. ഗർഭപാത്രത്തിന്റെ സ്ഥാനം തെറ്റുന്നതും, ശുചിത്വമില്ലായ്‌മ. മൂലം ലൈംഗികാവയവത്തില്‍ ബാക്ടീരിയ കടന്നുകൂടുന്നതും ആണ് വെള്ളപോക്കിനുള്ള മറ്റു കാരണങ്ങള്‍.
എപ്പോഴാണ് ചികിത്സ തേടേണ്ടത്?
താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ വിദഗ്ദോപദേശം തേടുന്നത് നല്ലതാണ്.
വെള്ളപോക്ക് തടയുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം.
MOBILE
+91 93491 13791
+91 88484 73488
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
Click for Online Consultation Form
|