web stats

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

CALL FOR APPOINTMENT: +91 9349113791

ഹെർപിസ്

ലൈംഗീക അവയവത്തിന് വേദന, ചൊറിച്ചിൽ തുടങ്ങിയവക്ക് കാരണമാകുന്ന ഒരു ലൈംഗീക രോഗമാണ് ജനിറ്റൽ ഹെർപിസ്. ഇതിന് കാരണമാകുന്നത് ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയോ, നാസാരന്ധ്രങ്ങളിലൂടെയോ ശരീരത്തിൽ കടന്നു കയറുന്ന ഹെർപിസ് സിപ്ലക്‌സ് വൈറസിന്റെ പ്രവർത്തനമാണ്. ലൈംഗീക ബന്ധമാണ് ഈ വൈറസ് പകരാനുള്ള പ്രധാന കാരണം.

രോഗ ലക്ഷണങ്ങൾ:-
പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ എച്. ഐ. വി. ബാധിതരിൽ ഭൂരിഭാഗത്തിനും ഇങ്ങനെ ഒരു രോഗം ബാധിച്ചതായി മനസ്സിലാവുകയില്ല. വളരെ നിസ്സാരമായ ലക്ഷണങ്ങൾ ആയതിനാൽ അത് ശ്രദ്ധിക്കപെടാതെ പോകാനാണ് സാധ്യത. ആദ്യ അണുബാധ കൂടുതൽ പ്രശ്നങ്ങളോടെ വന്നേക്കാം എങ്കിലും മിക്കവരിലും പിന്നീട് ഇതിന്റെ പ്രത്യാഘാതങ്ങൾ ഒന്നും തന്നെ കാണാറില്ല. എന്നാൽ ചിലരിൽ രോഗം ആദ്യം പ്രത്യക്ഷപെട്ട ശേഷം 40 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ആവർത്തിച്ച് വരുന്നതായി കാണാറുണ്ട്.

ലക്ഷണങ്ങളിൽ ചിലത്:

  • ലൈംഗീക അവയവം, മലദ്വാരം തുടങ്ങിയ ഗുഹ്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചുവന്ന തിണിർപ്പുകൾ, പരുക്കൾ, വ്രണങ്ങൾ.

  • ഗുഹ്യ ഭാഗങ്ങളിൽ തുടയുടെ ഉൾവശങ്ങളിൽ, ചന്തിയിൽ ഉണ്ടാവുന്ന വേദനയും ചൊറിച്ചിലും.

രോഗ ബാധയുള്ള പങ്കാളിയുമായി ബന്ധപ്പെട്ട് കുറച് ആഴ്ചകൾക്കുള്ളിൽ ഉണ്ടാവുന്ന വേദനയും ചൊറിച്ചിലുമാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. പിന്നേയും ഏറെ ദിവസ്സങ്ങൾക്കു ശേഷമാണ് തുടിപ്പുകളോ പരുക്കളോ പ്രത്യക്ഷപെടുന്നത്. അവ പിന്നീട് വലുതാവുകയും പഴുപ്പും രക്തവും വരുന്ന വ്രണങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. സാവധാനം മുറിവ് ഉണങ്ങുകയും ചെയ്യുന്നു.

സ്ത്രീകളിൽ യോനി പ്രദേശത്ത് തിണർപ്പുകൾ ഉണ്ടാവുകയും നാഭി, മലദ്വാരം, ചന്തി, തുടയിടുപ്പുകൾ, എന്നിവിടങ്ങളിൽ തടിപ്പും പരുക്കളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുരുഷന്മാരിൽ ലിംഗം, വൃഷണസഞ്ചി, ചന്തി, മലദ്വാരം, തുട, മൂത്രനാളി എന്നിവിടങ്ങളിലാണ് പരുക്കളും വൃണങ്ങളും പ്രത്യക്ഷപ്പെടുക. ജനിറ്റൽ ഹെർപിസ് ഓരോ വ്യക്തിയിലും വ്യത്യസ്ത രൂപത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുക.

കാരണങ്ങൾ:- രണ്ടു തരത്തിലുള്ള എച്. ഐ. വി. വൈറസുകൾ രോഗ ഹേതുക്കളാകാം. എച്. ഐ. വി. ടൈപ്-1: വായയ്ക്കു ചുറ്റും ഉണ്ടാകുന്ന അൾസറുകൾ പിന്നീട് വദനസുരതം അഥവാ ഓറൽ സെക്സിലൂടെ ലൈംഗീക അവയവങ്ങൾക്കു ബാധിക്കുന്നതാണ് ഈ ടൈപ്പ്. എച്. ഐ. വി. ടൈപ്-2: ഇതാണ് ജെനിറ്റൽ ഹെർപിസിന് സാധാരണമായി കാരണമാവുന്നത്. ലൈംഗീക ബന്ധത്തിലൂടെയോ രോഗ ബാധിത വ്യക്തിയുടെ ത്വക് സ്പർശനത്തിലൂടെയോ ആണ് ഇത് പകരുന്നത്. തുറന്ന വ്രണങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കാതെ വളരെ പെട്ടന്ന് പടരുന്നതും സാധാരണയായിട്ടുള്ള ഇനമാണ് ഇത്.

പ്രത്യാഘാതങ്ങൾ:- ഈ രോഗമുള്ളവർക്കു മറ്റു ലൈംഗീക രോഗങ്ങൾ, എയ്‌ഡ്‌സ്‌ ഉൾപ്പെടെ, പിടിപെടാനുള്ള സാധ്യത ഏറെയാണ്.

ഗർഭസ്ഥ ശിശുവിലെ അണുബാധ:- പ്രസവ സമയത്ത് ജെനിറ്റൽ ഹെർപിസ് അണുബാധ ലക്ഷണങ്ങൾ ആദ്യമായി കാണിക്കുന്ന അമ്മമാരിൽ നിന്നും യോനീ മുഖത്തിലൂടെ കുഞ്ഞു പുറത്തു വരുമ്പോൾ രോഗബാധ ഉണ്ടാവുകയും ഇത് തലച്ചോറിനെ തകരാറിലാക്കുകയും അന്ധതയ്ക്കും നവജാത ശിശുവിന്റെ മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു.

പ്രതിരോധം:- മറ്റു ലൈംഗീക രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധം തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിക്കാനുള്ളത്. ഹെർപിസ് പകരുന്നത് തടയാൻ ഉറകൾ ഉപയോഗിക്കുന്നതിനോട് ഒപ്പം വദനസുരതം (ഓറൽ സെക്സ്) ഒഴിവാക്കുകയും ചെയ്യുക. വളരെ പെട്ടന്ന് പകരുന്നതും വളരെ ചുരുക്കമായി പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്നതുമാണ് ഹെർപിസ്. കൂടുതൽ ലൈംഗീക പങ്കാളികൾ ഉണ്ടാകുന്നത് കൂടുതൽ അപകടം വിളിച്ചു വരുത്തുന്നു.

സ്വയം ശ്രദ്ധിക്കേണ്ടത്:- രോഗബാധ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

  • ലൈംഗീക ബന്ധം ഒഴിവാക്കുക

  • വ്രണങ്ങൾ വൃത്തിയായും, ഉണങ്ങിയും ഇരിക്കണം

  • വ്രണങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുകയും സ്പർശിച്ചാൽ ഉടൻ കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യുക.

ഒരു പ്രത്യക്ഷ ലക്ഷണവും ഇല്ലെങ്കിലും വൈറസ് പടർന്നേക്കാം എന്ന് പ്രത്യേകം ഓർമിക്കുക. എല്ലാ വ്രണങ്ങളും നന്നായി ഉണങ്ങി അണുബാധ ഇല്ലെന്നു ഉറപ്പായ ശേഷം മാത്രം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുക.പങ്കാളിക്ക് രോഗം വരാതിരിക്കാൻ നിർബന്ധമായും ഉറ ഉപയോഗിക്കുക.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

ഓൺലൈൻ കൺസൾട്ടിങ് ഫോം

ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക

ലിംഗം
പുരുഷന്‍ സ്ത്രീ
വിവാഹിതൻ / വിവാഹിതയാണോ
അതെ അല്ല
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇനം?
വെജ് നോണ്‍ വെജ്
ശരിയായ വിശപ്പുണ്ടൊ?
ഉണ്ട് ഇല്ല
നിങ്ങളുടെ ശരീരം?
തടിച്ചത് മെലിഞ്ഞത്
നിങ്ങൾക്ക് മലബന്ധം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങൾക്ക് ഉറക്കകുറവ് ഉണ്ടോ ?
ഉണ്ട് ഇല്ല
രക്ത സമര്‍ദം ഉണ്ടോ?
ഉണ്ട് ഇല്ല
പ്രമേഹം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ അമിതമായി മൂത്രമോഴിക്കുന്നുണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ അമിതമായി സ്വപ്നസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ശീഖ്രസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ലിംഗ ഉദ്ധാരനക്കുരവുണ്ടോ?
ഉണ്ട് ഇല്ല
ഗുഹ്യരോഗങ്ങള്‍ / ലൈംഗികരോഗങ്ങള്‍ ഉണ്ടോ?
ഉണ്ട് ഇല്ല
പുകയില , മദ്യം , മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണോ?
അതെ അല്ല
Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.