Web Analytics Made Easy - Statcounter
സെക്സ് - കൗൺസിലിങ്ങിലൂടെ ശരിയായ സൗഘ്യം – റോയ് മെഡിക്കൽ ഹാൾ

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

സെക്സ് - കൗൺസിലിങ്ങിലൂടെ ശരിയായ സൗഘ്യം

ദീർഘ കാലമായി ലൈംഗീക പ്രശ്നങ്ങൾ നേരിടുന്നവരിൽ 80-90 % പേരിലും ശാരീരിക പ്രശ്നങ്ങളാണ് മനസ്സികമായതിനേക്കാൾ ഗുരുതരം. എന്നാൽ "ഹൃദയത്തിൽ യുവത്വം കാത്തുസൂക്ക്ഷിക്കുന്ന" ആർക്കും ശാരീരിക ക്ഷമത കൈവരിക്കാൻ സാധിക്കുന്നതിനാൽ ജീവിത കാലം മുഴുവൻ ലൈംഗീക അനുഭൂതിയും സാധ്യമാണ്.

അനുഭൂതി നിറഞ്ഞ ഒരു ലൈംഗീക ബന്ധം എന്നത് മനസ്സും ശരീരവും ഇഴുകി ചേരുന്ന ഒരവസ്ഥയിൽ 50% വൈകാരിക ഉദീപനവും 50% ശാരീരിക ഉദീപനവും സംയോജിക്കുന്ന അവസ്ഥയാണ്. ഇതിൽ ഏതെങ്കിലും ഒന്ന് വികലമായാൽ ലൈംഗീക ബന്ധം ആസ്വാദ്യകരം ആവില്ല.

തുടക്കത്തിൽ ശാരീരികമായി തളർച്ച അനുഭവപ്പെടുന്നവർ മനഃസംഘർഷംവും എന്റെ ഉദ്ധധാരണം നഷ്ടപ്പെടുമോ, എന്റെ പങ്കാളിയെ തൃപ്‌തി പെടുത്താൻ കഴിയുമോ തുടങ്ങിയ വ്യാകുലതകളും കൂടിച്ചേർന്നു മാനസിക തളർച്ചക്കു അടിമയായി തീരാറുണ്ട്.

മനസ്സിലും ശരീരത്തിലും ഒരേ അളവിൽ ലൈംഗീക ഉത്തേജനം ലഭിക്കുമ്പോഴാണ് സെക്സ് ആസ്വാദ്യകരം ആകുന്നത്. വൈകാരിക സന്ദേഹങ്ങളെ നിങ്ങൾക്ക് മാറ്റി നിർത്താൻ സാധിക്കുമ്പോൾ ശാരീരിക ഓജസ്സ് വർധിപ്പിക്കുന്നതിന് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത പാർശ്വ ഫലങ്ങളില്ലാത്ത ഔഷധങ്ങളിലൂടെ നിങ്ങളെ സാധാരണ ആസ്വാദ്യതയിലേക്കു തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയും.

എന്നാൽ ചിലരെങ്കിലും അനാവശ്യ നിരീക്ഷണങ്ങൾക്ക് സമയം കളഞ്ഞു മാനസിക പിരിമുറുക്കം കൂട്ടുന്നവരാണ്. ഔഷധങ്ങൾ കഴിച്ച ശേഷം ലൈംഗീക ബന്ധത്തിൽ എർപ്പെടുബോൾ എത്ര ഡിഗ്രി കൂടുതൽ ഉദ്ധാരണം ലഭിച്ചു എന്നൊക്കെ നിരീക്ഷിക്കാൻ പോയാൽ ശ്രദ്ധ മാറുകയും മാനസിക ഉദീപനം നഷ്ടപ്പെടുകയും ചെയ്യാൻ കാരണമാകും.

സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ പരീക്ഷണ നിരീക്ഷണങ്ങൾക്കായോ സെക്സിൽ ഏർപ്പെടരുത്. അങ്ങനെ ചെയ്താൽ തലച്ചോറിൽ നിന്നും ലഭിക്കേണ്ട വൈകാരിക ഉത്തേജനം ലഭിക്കാതെ വരും.

മനസ്സും ശരീരവും ഒരേ അളവിൽ ആശയ വിനിമയം നടത്താതെ വരുമ്പോൾ നിങ്ങൾക്ക് അരോചകത്വം തോന്നിയേക്കാം. ഏറ്റവും പ്രധാന ലൈംഗീക അവയവം (ഉദീപനത്തിന്) തലച്ചോറാകയാൽ മാനസിക ഉത്തേജനം ലഭിച്ചില്ലങ്കിൽ എത്ര മരുന്നുകൾ കഴിച്ചാലും പ്രതീക്ഷിക്കുന്ന ഫലം ലഭിച്ചെന്നു വരില്ല.

നിങ്ങൾ ലൈംഗീക കാര്യങ്ങളിൽ ഒരു പരാജയമാണെന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക. വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക. ഭക്ഷണ ശേഷം ചുരുങ്ങിയത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇടവേള നല്ലതാണ്.

ലൈംഗീക ബന്ധത്തിനിടക്ക് പരാജയപ്പെടുമെന്ന് തോന്നലുണ്ടായാൽ പത്തു പ്രാവശ്യം ദീർഘമായി ശ്വസിക്കുകയും ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. സെക്സ് ആസ്വദിക്കുന്നതിനു പകരം തങ്ങൾ എത്രമാത്രം ഉശിരോടെ ബന്ധപ്പെടുന്നു എന്നതിലേക്ക് ശ്രദ്ധ മാറ്റിയാൽ പുരുഷന്മാരിൽ ശേഷിക്കുറവും സ്ത്രീകളിൽ രതിമൂർച്ഛ ഇല്ലായ്മയും അനുഭവപ്പെടുന്നു.

കാര്യങ്ങൾ സാവധാനം അതിന്റെ വഴിക്ക് ആസ്വദിച്ചു ചെയ്യുകയാണ് ഈ സമ്മർദ്ദത്തിൽ നിന്നും രക്ഷപെടാനുള്ള തന്ത്രം. പങ്കാളിയോട് നിങ്ങളുടെ ആകാംക്ഷയേയും സമ്മർദ്ദങ്ങളേയും കുറിച്ച് തുറന്നു സംസാരിക്കുക, അവർക്കു നിങ്ങളിലേക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു നല്കാൻ കഴിയും.

പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. വാർധക്യത്തിലും, അഥവാ യുവത്വത്തിന് ശേഷവും സെക്സ് ആസ്വദിക്കുവാനുള്ള താല്പര്യവും ശേഷിയും ശരീരത്തിന്റേയും മനസ്സിന്റേയും പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഒരു മധ്യ വയസ്സുള്ള ഒരു ആൾ അഥവാ വാർദ്ധക്യത്തിൽ എത്തിയ ഒരാൾ എന്ന രീതിയിൽ ലൈംഗീക കാര്യങ്ങളിൽ നാണവും അവജ്ഞയും വെച്ച് പുലർത്തുന്നവർക്ക് ആകുലചിത്തരാവുകയും വേണ്ടത്ര ഉത്തേജനം കിട്ടാതിരിക്കുകയും ചെയ്തേക്കാം.

ഉദ്ധാരണം ലഭിക്കുക എന്നത് കടുപ്പമല്ല, എന്നാൽ കടുപ്പത്തിൽ ഉദ്ധാരണം നിലനിർത്തുക എന്നതാണ് കടുപ്പം.

ഉദ്ധാരണ പ്രശ്നങ്ങളെ കുറിച്ച് ഡോക്ടറിനെ സമീപിക്കുന്ന ആദ്യ വ്യക്തിയല്ല നിങ്ങൾ എന്നോർക്കുക. ലൈംഗീക ആരോഗ്യം നിങ്ങളുടെ മൊത്തം ആരോഗ്യത്തിൻറെ ഭാഗം തന്നെയാണ്.

നല്ല ഒരു ലൈംഗീക പ്രകടനം കാഴ്ച വെക്കുക എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. നാഡീക്ഷയം മറ്റേതു രോഗത്തെപോലെയും ചികിത്സിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണ്. നിങ്ങൾക്ക് ആസ്വാദ്യകരമായ ഒരു ലൈംഗീക ജീവിതം ലഭ്യമാക്കുന്നതിന് വേണ്ട സഹായങ്ങളും നിർദ്ധേശങ്ങളും പാർശ്വ ഫലമില്ലാത്ത ഔഷധങ്ങളും ശസ്ത്രക്രീയ കൂടാതെയുള്ള ചികിത്സയും ആണ് റോയ് മെഡിക്കൽ ഹാളിൻറെ ലക്‌ഷ്യം.

കിടക്ക മുറിയിൽ സംഘർഷമില്ലാതെ

ജോലി തിരക്കും സമയക്കുറവും മൂലം പല ദമ്പതിമാർക്കും ലൈംഗീക ബന്ധപെടൽ വെറും ശാരീരിക ക്കസർത്തായി ഇന്ന് ചുരുങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സെക്സിൻറെ തെറാപ്പി ഗുണം പലർക്കും അനുഭവിക്കാനും കഴിയുന്നില്ല. "അതീവ ഉത്കണ്ഠയും മന:സംഘർഷവുമായാണ് പലരും കിടക്ക മുറിയിൽ കഴിഞ്ഞു കൂടുന്നത്. മനസ്സ് തുറന്നുള്ള സംഭാഷണവും സ്നേഹപൂർവമുള്ള തലോടലുമൊക്കെ കുറഞ്ഞു." ദമ്പതിമാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ പറയുന്നു.

മധ്യ വയസ്സിൽ നടുവേദന പറഞ്ഞെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ശാരീരികമായ കാരണങ്ങൾ ഒഴിവാക്കിയാൽ ഇവരിൽ മിക്കവാറും സെക്സും അതുമായി ബന്ധപ്പെട്ട മാനസിക പ്രയാസവുമാണ് നടുവേദനയായി രൂപാന്തരപ്പെടുന്നത്. സൈക്കോസൊമാറ്റിക് എന്ന് പറയാം. കിടക്ക മുറിയിൽ കൂടുതൽ സമയമെടുത്തു സെക്സ് ആസ്വദിക്കാൻ കഴിയാതെ പോകുന്നതിലെ നിരാശയുടെ ഫലം.

ജീവിതത്തിൽ ലൈംഗീകത പൂർണ്ണമായും ആസ്വദിക്കുന്ന ദമ്പതികൾക്ക് മാനസിക സംഘർഷങ്ങൾ കുറവായിരിക്കുമെന്നു മനഃശാസ്ത്രജ്ഞർ. പിരിമുറുക്കങ്ങൾ അലിയിച്ചു കളയാൻ സെക്സ് അവരെ സഹായിക്കുന്നു. സെക്സ് ശാരീരികമായ കർമ്മത്തോടൊപ്പം വൈകാരികമായ അനുഭവം ആക്കി ദമ്പതിമാർക്ക് മാറ്റാൻ കഴിയണം. രതി മൂർച്ച എന്തെന്ന് യഥാർത്ഥത്തിൽ തലച്ചോറിനുള്ളിൽ നടക്കുന്ന പ്രക്രീയയാണ്. അത് അനുഭവിക്കാൻ മനസ്സിനെ ഒരുക്കിയാൽ സെക്സിലൂടെ തെറാപ്പിയുടെ ഗുണം അനുഭവിക്കാം.

ദീർഘകാലം വിട്ടുനിൽക്കരുത്

  1. ദമ്പതിമാർക്കിടയിൽ ആത്മബന്ധത്തിൻറ്റെ അരോഗ്യപരമായ പ്രകടനമാണ് ലൈംഗീകത.

  2. ദമ്പതികൾ ലൈംഗീകതയിൽ നിന്നു ദീർഘകാലം വിട്ടുനിൽക്കുന്നത് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കാം.

  3. ശാരീരിക ക്ഷമത മെച്ചപെടുത്താനുള്ള ഒരു മാർഗം കൂടിയാണ് സെക്സ്.

  4. മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള പ്രത്യേക കഴിവ് ലൈഗീകതക്ക് ഉണ്ട്. പ്രത്യേക സമയമോ സ്ഥലമോ സെക്സിൻറെ കാര്യത്തിൽ പ്രധാനമല്ല. പങ്കാളികൾക്ക് മനഃപൊരുത്തം തോന്നുന്ന ഏത് അവസരവും ലൈഗീകതക്കായി ഉപയോഗപെടുത്താം.

തലച്ചോറിൻറെ ഉണർവിനു വ്യായാമങ്ങൾ

ശരീരത്തിലെ മറ്റു അവയവങ്ങൾക്ക് എന്നപോലെ തലച്ചോറിൻറെ ഉണർവിനും വ്യായാമം വേണം. ആലോചിക്കുമ്പോൾ, പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ തല പുകയുമ്പോൾ തലച്ചോർ നന്നായി പ്രവർത്തിക്കുകയാണ്. ഈ പ്രവൃത്തി ആണ് തലച്ചോറിനുള്ള വ്യായാമം.

  • പദപ്രശ്നം പൂരിപ്പിക്കുക

  • സുഡോക്കു, മന്ത്രികചതുരം തുടങ്ങിയ പസിൽ ഗെയിമുകൾ കളിക്കുക.

  • ചെസ്സ് പോലുള്ള കളികളിൽ ഏർപ്പെടുക.

  • കാൽക്കുലേറ്ററിനെ ആശ്രയിക്കാതെ കൂട്ടുകയും കുറക്കുകയും ഗുണിക്കുകയും ചെയ്യുക.

  • പെരുക്ക പട്ടികകൾ കാണാതെ പഠിക്കുക.

  • ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു കവിതയോ സിനിമ ഗാനമോ പ്രാർത്ഥനയോ കാണാതെ പഠിക്കുക.

  • പുതിയ ആശയങ്ങൾ തോന്നിയാലുടൻ ഒരു നോട്ട് ബുക്കിൽ അത് വെറുതെ കുറിച്ചിടുക. ഇതൊരു ശീലമാക്കുക.

  • പേനയുടെ പല ഉപയോഗങ്ങൾ, "ഈ " എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ആലോചിച്ചു പരമാവധി ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. (തല ചൊറിയാം, എറിയാം, ക്ലിപ്പ് ആക്കാം തുടങ്ങി 150 ഓളം ഉപയോഗങ്ങൾ പേനയുടേതായി ഒരു ബുദ്ധിമാൻ കണ്ടെത്തിയിട്ടുണ്ടെന്നും അറിയുക).

രതിമൂർച്ഛ - ഗുണങ്ങളും പ്രത്യേകതകളും

രതിമൂര്ച്ഛയ്ക്ക് ജൈവപരമായി ചില പ്രാധാന്യങ്ങൾ കൂടി ഉണ്ട്. രതിമൂർച്ഛ അനുഭവിക്കുന്ന മുറയ്ക്ക് - ഓക്‌സിടോസിൻ - എന്ന ഹോർമോൺ പുറംതള്ളപ്പെടുന്നു. ഇതുമൂലം ഗർഭാശയത്തിന് സങ്കോചം സംഭവിക്കുകയും തന്മൂലം പുരുഷ ബീജത്തിന് അണ്ഡത്തെ പ്രാപിക്കുന്നത് എളുപ്പമാക്കി തീർക്കുകയും ചെയ്യുന്നു.

രതിമൂർച്ഛ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് മാസമുറ സമയത്തെ വേദന ഉൾപ്പെടെ മറ്റു ശരീര വേദനകളെയും ലഘൂകരിക്കുന്നതിനുള്ള കഴിവ് ലഭിക്കും. വൈകാരികവും മാനസികവും ശാരീരികവുമായി ഇഴുകി ചേർന്നുള്ള സെക്സിൽ മാത്രമേ സ്ത്രീക്ക് രതിമൂർച്ഛ അനുഭവിക്കാൻ കഴിയൂ. ലൈംഗീക ബന്ധത്തിൽ ഏർപെട്ടുകൊണ്ടിരിക്കെ പങ്കാളികൾക്ക് പരസ്പരമുള്ള ധാരണ പ്രകാരം ഒരേ സമയം രതിമൂർച്ഛയിൽ എത്താൻ കഴിയും എന്നുകൂടി മനസിലാക്കുക.

ഒരു ശാസ്ത്രജ്ഞൻ തന്റെ പുസ്തകത്തിൽ രതിമൂര്ച്ഛയെ ഉപമിച്ചിരിക്കുന്നത് തുമ്മലിനോടാണ്. കേവലം സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന തുമ്മൽ പോലുള്ള അനുഭൂതിയാണ് രതിമൂർച്ഛ എന്നാണ് അദ്ദ്ദേഹത്തിൻറെ മതം. നിമിഷങ്ങൾ മാത്രമേ നീണ്ടു നിൽക്കുന്നുള്ളു എങ്കിലും വളരെ ഗാഢമായ ഒന്നാണ് ഇത്. രണ്ടവസ്ഥയിലും ശരീരം ഉത്തേജിതമാകും.

സംഭവിച്ചു കഴിഞ്ഞാൽ ആശ്വാസവും സുഖവും ലഭിക്കും. സംഗതി എന്തുമായിക്കൊള്ളട്ടെ ലൈംഗീക ബന്ധത്തിൽ, അല്ലെങ്കിൽ സ്വയംഭോഗം ചെയ്യുമ്പോൾ നിങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത ഒരു തോന്നൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഓർക്കുക അത് തന്നെയാണ് നിങ്ങൾ അന്വേഷിക്കുന്ന ഈ രതിമൂർച്ഛ.

സെക്സ് ആനന്ദത്തിനും സൗഘ്യത്തിനും

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy

Copyrights © Dr. Roy Medical Hall